ഡബ്ല്യുടിഐ ക്രൂഡ് ഓയില്‍, നാച്ചുറല്‍ ഗ്യാസ് കരാറുകള്‍ ആരംഭിക്കുന്നതിന് എന്‍എസ്ഇക്ക് അനുമതി

Posted on: March 3, 2023

കൊച്ചി: നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിന്റെ (എന്‍എസ്ഇ) കമ്മോഡിറ്റി ഡെറിവേറ്റീവ് വിഭാഗത്തില്‍ രൂപയുടെ മൂല്യമുള്ള എന്‍വൈഎംഇഎക്‌സ് ഡബ്ല്യുടിഐ ക്രൂഡ് ഓയില്‍, നാച്ചുറല്‍ ഗ്യാസ് (ഹെന്റി ഹബ്) ഫ്യൂച്ചേഴ്‌സ് കോണ്‍ട്രാക്ട്‌സ് ആരംഭിക്കുന്നതിന് സെക്യൂരിറ്റീസ് & എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയുടെ (സെബി) അനുമതി ലഭിച്ചു.

എന്‍വൈഎംഇഎക്‌സ് ഡബ്ല്യുടിഐ ക്രൂഡ് ഓയില്‍, നാച്ചുറല്‍ ഗ്യാസ് (ഹെന്റി ഹബ്) ഡെറിവേറ്റീവ് കരാറുകള്‍ പ്ലാറ്റ്‌ഫോമില്‍ ലിസ്റ്റ് ചെയ്യാനും വ്യാപാരം ചെയ്യാനും സെറ്റില്‍ ചെയ്യാനും എന്‍എസ്ഇയ്ക്ക് അനുമതി നല്‍കുന്ന സിഎംഇ ഗ്രൂപ്പുമായി നേരത്തെ നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് ഡേറ്റാ ലൈസന്‍സിങ് കരാര്‍ ഒപ്പിട്ടിരുന്നു. ഈ കരാറുകള്‍ എന്‍എസ്ഇയുടെ എനര്‍ജി ശേഖരത്തിലെയും, മൊത്തത്തിലുള്ള ചരക്ക് വിഭാഗത്തിലെയും ഉല്‍പ്പന്നങ്ങളുടെ നിര വര്‍ധിപ്പിക്കും. മാര്‍ക്കറ്റ് പങ്കാളികള്‍ക്ക് അവരുടെ പ്രൈസ് റിസ്‌ക്ക് നിയന്ത്രിക്കുന്നതിന് കൂടുതല്‍ കാര്യക്ഷമമായ മാര്‍ഗം നല്‍കുന്നതിന് രൂപകല്‍പന ചെയ്തിട്ടുള്ളതാണ് ഈ കരാറുകള്‍. കരാറുകള്‍ ആരംഭിക്കുന്ന തീയതി ഉടന്‍ പ്രഖ്യാപിക്കും.

വിപണി പങ്കാളികള്‍ക്ക് മികച്ച സാമ്പത്തിക ഉല്‍പ്പന്നങ്ങളുടെ ഒരു നിര നല്‍കുകയെന്നത് എല്ലായ്‌പ്പോഴും തങ്ങളുടെ ലക്ഷ്യമാണ്. പങ്കാളികള്‍ക്ക് അവരുടെ പ്രൈസ് റിസ്‌ക് സാധ്യത തടയുന്നതിനും, വ്യാപാര ലക്ഷ്യങ്ങള്‍ നിറവേറ്റുന്നതിനും കാര്യക്ഷമമായ വഴി ഇത് നല്‍കുമെന്ന് എന്‍എസ്ഇ ചീഫ് ബിസിനസ് ഡവലപ്‌മെന്റ് ഓഫീസര്‍ ശ്രീറാം കൃഷ്ണന്‍ പറഞ്ഞു.

TAGS: NSE |