എന്‍എസ്ഇ-സിഎംഇ ഗ്രൂപ്പ് ഡാറ്റ ലൈസന്‍സിംഗ് കരാറില്‍

Posted on: February 17, 2023

കൊച്ചി : നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് (എന്‍എസ്ഇ)  പ്രമുഖ ഡെറിവേറ്റീവ് വിപണിയായ സിഎംഇ ഗ്രൂപ്പുമായി ഡാറ്റാ ലൈസന്‍സിംഗ് കരാര്‍ ഒപ്പുവച്ചു. ഇതോടെ ഇന്ത്യന്‍ വിപണിയിലെ പങ്കാളികള്‍ക്കായി എന്‍വൈഎംഇഎക്‌സ് ഡബ്ല്യുടിഐ ക്രൂഡ് ഓയില്‍, പ്രകൃതി വാതക (ഹെന്റി ഹബ്)ഉത്പന്ന കരാറുകള്‍ ലിസ്റ്റ് ചെയ്യാനും വ്യാപാരം നടത്താനും രൂപയില്‍ സെറ്റില്‍ ചെയ്യാനും എന്‍എസ്ഇക്ക് സാധ്യമാകും.

പുതിയ കരാറോടെ എന്‍എസ്ഇയുടെ ഉത്പന്ന വിഭാഗ ശ്രേണി വിപുലമാകും. കൂടുതല്‍ കരാറുകള്‍ ആരംഭിക്കുന്നതിനുള്ള അനുമതി തേടി എന്‍എസ്ഇ സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയ്ക്ക് (സെബി) അപേക്ഷ നല്‍കി.

സെബിയുടെ അനുമതി ലഭിക്കുന്നതോടെ എന്‍എസ്ഇക്ക് ഈ രണ്ട് ആഗോള മാനദണ്ഡങ്ങളുടെ ഫ്യൂച്ചറുകളില്‍ വ്യാപാരം ലഭ്യമാക്കാനാകുമെന്നും അത് എന്‍എസ്ഇ പ്ലാറ്റ്‌ഫോമില്‍ തന്നെ രൂപയില്‍ സെറ്റില്‍ ചെയ്യാനുമാകുമെന്ന് എന്‍എസ്ഇ ചീഫ് ബിസിനസ് ഡെവലപ്‌മെന്റ് ഓഫീസര്‍ ശ്രീരാം കൃഷ്ണന്‍ പറഞ്ഞു.

TAGS: NSE |