ആപ്പിളിന് സ്മാര്‍ട് ഫോണ്‍ കയറ്റുമതിയില്‍ റെക്കോര്‍ഡ്

Posted on: January 24, 2023

ന്യൂഡല്‍ഹി : ഇന്ത്യയില്‍ നിന്ന് ഒരു മാസം 100 കോടിഡോളറിന്റെ (8100 കോടി രൂപ) സ്മാര്‍ട് ഫോണ്‍ കയറ്റിയയച്ച ആദ്യകമ്പനിയായി ആപ്പിള്‍. ഡിസംബറിലാണ് കമ്പനി റെക്കോര്‍ഡിട്ടത്. ആദ്യമായി ആകെ 10000 കോടിയിലേറെ രൂപയുടെ ഫോണ്‍ കയറ്റുമതിയെന്ന നേട്ടവും ഡിസംബറില്‍ ഇന്ത്യ നേടി.

സാംസംഗ്, ആപ്പിള്‍ എന്നീ കമ്പനികളാണ് ഇന്ത്യയില്‍ നിന്ന് ഏറ്റവും കൂടുതല്‍ ഫോണ്‍ കയറ്റുമതി ചെയ്യുന്നത്. കഴിഞ്ഞ നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ സാംസംഗിങ്ങിനെ മറികടന്ന് ആപ്പിളാണ് കയറ്റുമതിയില്‍ മുന്നില്‍. രാജ്യത്ത് മൂന്ന് ഉത്പാദകരാണ് ആപ്പിളിനു വേണ്ടി ഫോണുകള്‍ നിര്‍മിക്കുന്നത്.

 

TAGS: Apple Phone |