കേരളത്തില്‍ ജിയോ 5ജി ആദ്യഘട്ട സേവനം ഇന്നുമുതല്‍

Posted on: December 20, 2022

കൊച്ചി ; കേരളത്തില്‍ 5ജി വേഗതയുടെ ആദ്യഘട്ട സേവനത്തിന് ഇന്ന് തുടക്കം. കൊച്ചിയില്‍ റിലയന്‍സ് ജിയോയാണ് 5ജി സേവനം ആദ്യമായെത്തിക്കുന്നത്. മെട്രൊ നഗരത്തിലെ തെരഞെഞ്ഞെടുക്കപ്പെട്ട മേഖലകളിലാണ് തുടക്കത്തില്‍ സേവനം ലഭ്യമാകുക. കേരളത്തിലെ 5ജി പ്രവര്‍ത്തനത്തിന്റെ ഉദ്ഘാടനം ഇന്ന് വൈകിട്ട് 5.30 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനിലൂടെ ഉദ്ഘാടനം ചെയ്യും.

ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത, വാരണാസി എന്നിവിടങ്ങളിലെ തെരഞ്ഞെടുത്ത ഉപഭോക്തക്കള്‍ ക്ക് വെല്‍കം ഓഫര്‍ വഴി ഒക്ടോബറില്‍ ജിയോ 5 ജി സേവനം എത്തിയിരുന്നു.

2023 ഡിസംബറോടെ രാജ്യത്തുടനീളം 5 ജി സേവനങ്ങള്‍ ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് ജിയോ കേരളത്തിലും ഇന്ന് ഇതിനു പരീക്ഷണാര്‍ഥം തുടക്കമിടുന്നത്. ജിയോക്ക് പിന്നാലെ 5ജി സേവനങ്ങളുമായി രാജ്യത്തൊട്ടാകെയായുള്ള 1.35 ലക്ഷം ടറുകളിലൂടെ ബിഎസ്എന്‍എലും എത്തുകയാണ്. 7 മാസത്തിനകം ബിഎസ്എന്‍എല്‍ 5 ജി ലഭ്യമാകുമെന്നാണ് കേന്ദ്രടെലികോം – റെയ്ല്‍വേ മന്ത്രി അശ്വിനി വൈഷ്ണവരത്തേ പറഞ്ഞിരുന്നു.

 

TAGS: Jio 5 G |