പേടിഎമ്മിന് വായ്പ വിതരണത്തില്‍ മികച്ച നേട്ടം

Posted on: July 12, 2022

കൊച്ചി : ഡിജിറ്റല്‍ പേമെന്റ് സാമ്പത്തിക സേവന ദാതാക്കളായ പേടി എമ്മിന് വായ്പാ വിതരണത്തില്‍ മികച്ച നേട്ടം. 2023 സാമ്പത്തികവര്‍ഷം ഒന്നാം ക്വാര്‍ട്ടറില്‍ 8.5 ദശലക്ഷം വായ്പകളാണ് പേടിഎം വിതരണം ചെയ്തത്.

കമ്പനിയുടെ വായ്പാ വ്യവസായം 24,000 കോടി രൂപയുടെ വാര്‍ഷിക വളര്‍ച്ചയാണ് രേഖപ്പെടുത്തുന്നത്. 492 ശതമാനമാണ് വായ്പാ വിതരണ വളര്‍ച്ച. ജൂണ്‍ മാസത്തിലവസാനിച്ച് ഒന്നാം ക്വാര്‍ട്ടറില്‍ വിതരണം ചെയ്ത 8, 9 ദശലക്ഷം വായ്പയുടെ മൊത്തം മൂല്യം 5,554 കോടി രൂപവരും.

 

TAGS: Paytm Bank |