പോപ്പീസ് 100 സ്റ്റോറുകൾ തുറക്കാൻ ഒരുങ്ങുന്നു

Posted on: September 15, 2021

കോട്ടയം : ചില്‍ഡന്‍ ക്ലോത്തിംഗ് ബ്രാന്‍ഡായ പോപ്പീസ് നടപ്പുസാമ്പത്തിക വര്‍ഷം 100 എക്‌സസീവ് ഔട്ടെറ്റുകള്‍ തുറക്കുമെന്നു പോപ്പീസ് ബേബി കെയര്‍ പാഡക്റ്റ്‌സ് എംഡിഷാജു തോമസ് പറഞ്ഞു. ബാന്‍ഡിന്റെ ആദ്യ വിദേശ ഔട്ടെറ്റുകള്‍ക്ക് യുകെയിലെ ലണ്ടനിലും മാഞ്ചസ്റ്ററിലും തുടക്കമിടാനും കമ്പനി തയാറെടുക്കുകയാണ്.

മലപ്പുറം തിരുവാലി, ബംഗളുരു, തിരുപ്പൂര്‍ എന്നി മുന്നിടങ്ങളിലായി ചില്‍ഡന്‍ ക്ലോത്തിംഗ് നിര്‍മാണ യൂണിറ്റുകളുള്ള കമ്പനിയ്ക്ക് നിലവില്‍ 32 എക്‌സസീവ് ഔട്ടെറ്റുകളുണ്ട്. അഞ്ചു വര്‍ഷത്തിനുള്ളില്‍ രാജ്യത്തെ പോപ്പീസ് എക്‌സസീവ് ഔട്ടെറ്റുകളുടെ എണ്ണം 500 ആക്കാനും ലക്ഷ്യമിടുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം നേടിയ 134 കോടിയുടെ വിറ്റുവരവില്‍ 5-8ശതമാനം മാത്രമാണു കയറ്റുമതിയുടെ വിഹിതം. 5 വര്‍ഷത്തിനുള്ളില്‍ 1000 കോടി ടേണോവറാണ് ലക്ഷ്യം.

സ്വന്തം ബാന്‍ഡില്‍ കുഞ്ഞുടുപ്പുകള്‍ വില്‍ക്കുന്ന അപൂര്‍വം ചില്‍ഡന്‍ ക്ലോത്തിംഗ് നിര്‍മാതാക്കളിലൊന്നാണ് പോപ്പീസെന്നും ഷാജു തോമസ് വ്യക്തമാക്കി.