ഡിസിബി ബാങ്കിനെ ആര്‍ബിഐ ഏജന്‍സി ബാങ്കായി എംപാനല്‍ ചെയ്തു

Posted on: August 14, 2021

കൊച്ചി : കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുമായി ബന്ധപ്പെട്ട ബാങ്കിംഗ്, പേയ്‌മെന്റ് ഇടപാടുകള്‍ സുഗമമാക്കുന്നതിന് ഡിസിബി ബാങ്കിനെ, റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) ഏജന്‍സി ബാങ്കായി എംപാനല്‍ ചെയ്തു.

റവന്യൂ രസീതുകള്‍, സിബിഡിടി, സിബിഐസി, ജിഎസ്ടി, പെന്‍ഷന്‍ പേയ്‌മെന്റ്, സ്‌മോള്‍ സേവിംഗ്‌സ് സ്‌കീം തുടങ്ങിയ സേവനങ്ങള്‍ ഇതില്‍ ഉള്‍പ്പെടും.

സ്വകാര്യ മേഖലയിലെ ബാങ്കുകള്‍ക്ക് കൂടുതല്‍ സര്‍ക്കാര്‍ ബിസിനസ് അനുവദിക്കുന്നതിനുള്ള നിരോധനം പിന്‍വലിച്ച്, 2021 മേയില്‍ ധനമന്ത്രാലയം നടത്തിയ പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെയാണ് എംപാനല്‍മെന്റ് വരുന്നത്,

ഈ സംവിധാനത്തിലൂടെ, കേന്ദ്ര -സംസ്ഥാന സര്‍ക്കാരുകള്‍ക്കുവേണ്ടി എല്ലാ നിര്‍ദിഷ്ട ബാങ്കിംഗ് സേവനങ്ങളും ഡിസിബി ബാങ്ക് നടപ്പിലാക്കും. അതോടൊപ്പം തന്നെ എസ്എംഇ, മൈക്രോ എസ്എംഇ, വ്യക്തിഗത ഉപഭോക്താക്കള്‍ എന്നിവയ്ക്ക്, വിപുലമായ ബാങ്കിംഗ് പ്ലാറ്റ്‌ഫോം വഴി പതിവ് സാമ്പത്തിക ഇടപാടിനുള്ള സൗകര്യങ്ങള്‍ നല്‍കുന്നത് തുടരുകയും ചെയ്യും.

ബാങ്കിംഗ് മേഖലയിലെ സര്‍ക്കാര്‍ ഇടപാടുകള്‍ സംബന്ധിച്ച ഇടപാടുകള്‍ സുഗമമാക്കുന്നതിന്, ഡിസിബി ബാങ്കിനെ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഏജന്‍സി ബാങ്കായി നിയമിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് ഡിസിബി ബാങ്ക് റീട്ടെയില്‍ ബാങ്കിംഗ് മേധാവി പ്രവീണ്‍ കുട്ടി പറഞ്ഞു.

 

TAGS: DCB Bank |