May 2024
സിറം ഇൻസ്റ്റിറ്റ്യൂട്ട് പോളിസി ബസാറിൽ മൂലധനനിക്ഷേപം നടത്തി
Posted on: April 10, 2021
മുംബൈ : ഓണ്‍ലൈന്‍ ഇന്‍ഷുറന്‍സ് സേവന വിപണന കമ്പനിയായ പോളിസി ബസാറില്‍ ഓഹരി വാങ്ങി അദാര്‍ പുണെവാലയുടെ ഉടമസ്ഥതയിലുള്ള സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ. പ്രൈവറ്റ് ഇക്വിറ്റി സ്ഥാപനമായ ട്രൂ നോര്‍ത്തില്‍നിന്നാണ് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഹരികള്‍ ഏറ്റെടുത്തത്.
2020 ഒക്ടോബറിലും ട്രൂ നോര്‍ത്ത് പോളിസി ബസാറിലെ ഓഹരികള്‍ വിറ്റഴിച്ചിരുന്നു. ഇത്തവണ സിറം ഇന്സ്റ്റിറ്റ്യൂട്ടിനുപുറമെ അശോക ഇന്ത്യ ഇക്വിറ്റി ഇന്‍വെസ്റ്റ്മെന്റ് ട്രസ്റ്റ്, ട്രയംഫ് ഗ്ലോബല്‍ ഹോള്‍ഡിംഗ്സ്, ഐ.ഐ.എഫ്.എല്‍. സ്പെഷ്യല്‍ ഓപ്പര്‍ച്യൂണിറ്റീസ് ഫണ്ട് സീരീസ് എട്ട്, ഇന്ത്യ അകോണ് ഫണ്ട് ലിമിറ്റഡ് എന്നിവരും ട്രൂ നോര്‍ത്തിന്റെ കൈയില്‍നിന്ന് ഓഹരികള്‍ വാങ്ങിയിട്ടുണ്ട്.
TAGS: Policybazaar |
ട്രാന്സിപ്മെന്റ് തുറമുഖമായി പ്രവര്‍ത്തിക്കാന്‍ വിഴിഞ്ഞത്തിന് അനുമതി
യുഎഇയുമായുള്ള ഇന്ത്യയുടെ വ്യാപാര ഇടപാട് 15 ശതമാനം വര്‍ധിച്ചു
നിഫ്റ്റി നെക്സ്റ്റ് 50 ഇന്‍ഡക്സിലെ ഡെറിവേറ്റീവിന് ഏപ്രില്‍ 24 മുതല്‍ തുടക്കം
മ്യൂച്വല്‍ ഫണ്ട് ആസ്തിയില്‍ റെക്കോര്‍ഡ് വര്‍ധന