സ്വര്‍ണം ഇറക്കുമതി ഒന്‍പത് ശതമാനം കുറഞ്ഞു

Posted on: February 17, 2020

മുംബൈ : സ്വര്‍ണ ഇറക്കുമതി 2019 ഏപ്രില്‍ മുതല്‍ 2020 ജനുവരി വരെയുളള കാലയളവില്‍ ഒന്‍പത് ശതമാനം ഇടിഞ്ഞ് 2,464 കോടി ഡോളറായി. അതായത് ഏകദേശം 1.76 ലക്ഷം കോടി രൂപ. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇക്കാലയളവില്‍ ഇറക്കുമതി 2,700 കോടി ഡോളറിന്റെതായിരിക്കുന്നു. അതായത് ഏകദേശം 1.93 ലക്ഷം കോടി രൂപ. വാണിജ്യ മന്ത്രാലയമാണ് കണക്കുകള്‍ പുറത്തുവിട്ടത്.

സ്വര്‍ണ ഇറക്കുമിതിയിലെ കുറവ് വ്യാപാരക്കമ്മി കുറയ്ക്കാനും സഹായിച്ചു. വ്യാപാക്കമ്മി 16,327 കോടി ഡോളറില്‍ നിന്ന് 13,327 കോടി ഡോളറായാണ് കുറഞ്ഞത്. ഏറ്റവും കൂടുതല്‍ സ്വര്‍ണം ഇറക്കുമതി ചെയ്യുന്നത് ഇന്ത്യയാണ്. ശരാശരി 800-900 ടണ്‍ സ്വര്‍ണമാണ് രാജ്യം എല്ലാ വര്‍ഷവും ഇറക്കുമതി ചെയ്യുന്നത്.

TAGS: Gold Price |