കാര്‍ വിപണിയില്‍ കുതിപ്പ്

Posted on: January 2, 2020

ന്യൂഡല്‍ഹി : ഡിസംബറില്‍ വില്‍പ്പനയില്‍ വര്‍ദ്ധന. പുതിയ മോഡലുകള്‍ പുറത്തിറക്കി വിപണി പിടിച്ചടക്കാനുള്ള കാര്‍ കമ്പനികളുടെ ശ്രമംഫലം കണ്ടതായി കമ്പനി വൃത്തങ്ങള്‍ പറയുന്നു.

മാരുതി സുസുക്കി ഇന്ത്യ ഡിസംബറില്‍ വില്‍പനയില്‍ 2.4 ശതമാനം വര്‍ധന നേടി. ആഭ്യന്തര വിപണിയില്‍ 124.375 വാഹനങ്ങള്‍ വിറ്റഴിച്ചു. ഏപ്രില്‍ – ഡിസംബര്‍ കാലയളവിലെ വില്‍പന 11 ലക്ഷം യൂണിറ്റുകളാണ്.

മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര 37.081 യൂണിറ്റുകള്‍ കഴിഞ്ഞ മാസം വിറ്റഴിച്ചു. വര്‍ധന ഒരു ശതമാനം 2149 വാഹനങ്ങള്‍ കയറ്റുമതി നടത്തി. ഏപ്രില്‍ – ഡിസംബര്‍ കാലയളവിലെ വില്‍പന 3.6 ലക്ഷം യൂണിറ്റുകളാണ്. വിപണിയില്‍ പുതിയതായി എത്തിയ എംജി മോട്ടോര്‍ ഇന്ത്യ 3021 യൂണിറ്റുകള്‍ വിറ്റഴിച്ചു.