ബാങ്ക് നിക്ഷേപങ്ങളുടെ ഗാരന്റി ഉയര്‍ത്തും

Posted on: November 16, 2019

കൊച്ചി : ബാങ്ക് നിക്ഷേപങ്ങളുടെ ഗാരന്റിയുടെ പരിധി ഒരു ലക്ഷം രൂപയില്‍നിന്ന് ഉയര്‍ത്താനും പല സംസ്ഥാനങ്ങളിലായി പ്രവര്‍ത്തിക്കുന്ന സഹകരണ ബാങ്കുകളെ നിയന്ത്രിക്കാനും നിയമങ്ങള്‍ കൊണ്ടു വരുമെന്നു ധനമന്ത്രി നിര്‍മല സീതാരാമന്‍, തിങ്കളാഴ്ച തുടങ്ങുന്ന പാര്‍ലമെന്റ് സമ്മേളനത്തില്‍ ഇവ അവതരിപ്പിക്കും.

പഞ്ചാബ് ആന്‍ഡ് മഹാരാഷ്ട്ര സഹകരണ ബാങ്കിലെ വന്‍ തട്ടിപ്പിനെത്തുടര്‍ന്നുണ്ടായ പ്രതിസന്ധി ലക്ഷക്കണക്കിനു നിക്ഷേപകരുടെ തുകയുടെ സുരക്ഷിതത്വത്തെച്ചൊല്ലി ആശങ്കയുയര്‍ത്തിയിരിക്കുന്ന സാഹചര്യത്തിലാണു സര്‍ക്കാര്‍ നീക്കം.

ഡിപ്പോസിറ്റ് ഇന്‍ഷുറന്‍സ് ആന്റ് ക്രെഡിറ്റ് ഗാരന്റി കോര്‍പറേഷന്‍ വഴിയാണ് ഇപ്പോള്‍ ബാങ്ക് നിക്ഷേപങ്ങള്‍ക്കു സര്‍ക്കാര്‍ പരിരക്ഷ നല്‍കുന്നത്. ഇതിന് ഒരാള്‍ക്ക് ഒരു ബാങ്കില്‍ ഒരു ലക്ഷം രൂപ എന്ന പരിധിയുണ്ട്.