ടൈകോണ്‍ കേരള സംരംഭക സമ്മേളനം ഒക്‌ടോബറില്‍

Posted on: August 17, 2019

കൊച്ചി : ടൈ കോണ്‍ കേരള സംരംഭക സമ്മേളനം ഒക്ടോബര്‍ 4, 5 തീയതികളില്‍ ലെ മെറിഡിയന്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍. ദി ഇന്‍ഡസ് ഒന്‍ട്രപ്രനേഴ്‌സ് (ടൈ) കേരള ഘടകം സംഘടിപ്പിക്കുന്ന സമ്മേളനത്തില്‍ 1500 ല്‍ ഏറെ യുവ സംരംഭകര്‍ പങ്കെടുക്കും. വിന്നിംഗ് സ്ട്രാറ്റജീസ് എന്ന പ്രമേയവുമായാണ് സമ്മേളനം ഒരുക്കുന്നതെന്നു പ്രസിഡന്റ് എം. എസ്. എ. കുമാര്‍ പറഞ്ഞു.

സമ്മേളനത്തിനു മുന്നോടിയായി അഗ്രിപ്രനര്‍ സമ്മിറ്റ്, ഡിസൈന്‍ കോണ്‍, ടൈ വുമണ്‍ ഇന്‍ ബിസിനസ്, ക്യാപിറ്റല്‍ കഫേ എന്നീ സമ്മേളനങ്ങള്‍ സംഘടിപ്പിക്കും. തിരഞ്ഞെടുത്ത 20 സ്റ്റാര്‍ട്ടപ്പുകള്‍ക്കു നിക്ഷേപകര്‍ക്കു മുന്നില്‍ ബിസിനസ് പ്ലാന്‍ അവതരിപ്പിക്കുന്നതിനും ഫണ്ടിംഗ് നേടുന്നതിനുമായി 21 നു ക്യാപിറ്റല്‍ കഫേ സ്റ്റാര്‍ട്ടപ് പിച്ച് ഫെസ്റ്റ് നടത്തുമെന്നു ടൈ ചാര്‍ട്ടര്‍ അംഗം റോഷന്‍ കൈനടി പറഞ്ഞു. വിജയികളാകുന്ന സംരംഭകര്‍ക്ക് ഒക്ടോബര്‍ 4 നു നടക്കുന്ന ടൈകോണ്‍ ഉദ്ഘാടന ചടങ്ങില്‍ ആശയങ്ങള്‍ അവതരിപ്പിക്കാന്‍ അവസരം ലഭിക്കും.

കാര്‍ഷിക മേഖലയില്‍ സംരംഭകത്വ സാധ്യതകള്‍ ചര്‍ച്ച ചെയ്യുന്നതിനായി സംഘടിപ്പിക്കുന്ന അഗ്രിപ്രനര്‍ സമ്മിറ്റ് 31 നു കോട്ടയം വിന്‍ഡ്‌സര്‍ കാസില്‍ ഹോട്ടലില്‍ നടക്കുമെന്നു ടൈ ചാര്‍ട്ടര്‍ അംഗം ജോജോ ജോര്‍ജ് പറഞ്ഞു.

വുമണ്‍ ഇന്‍ ബിസിനസ് വനിതാ സംരംഭക സമ്മേളനം സെപ്റ്റംബര്‍ 21 നു പാലാരിവട്ടം ഹോട്ടല്‍ മണ്‍സൂണ്‍ എംപ്രസില്‍ സംഘടിപ്പിക്കുമെന്നു ടൈ ചാര്‍ട്ടര്‍ അംഗം ഷീല കൊച്ചൗസേപ്പ് പറഞ്ഞു.

ഡിസൈനിംഗ് രംഗത്തെ സാധ്യതകള്‍ ചര്‍ച്ച ചെയ്യുന്ന ഡിസൈന്‍ കോണ്‍ സമ്മേളനം സെപ്റ്റംബര്‍ 28,29 തീയതികളില്‍ കോഴിക്കോട് കാരപ്പറമ്പ് ജിഎച്ച്എസ്എസില്‍ നടത്തുമെന്നു ടൈ ഡയറക്ടര്‍ നിര്‍മല്‍ പണിക്കര്‍ പറഞ്ഞു. റജിസ്‌ട്രേഷന്‍ ആരംഭിച്ചു. ഫോണ്‍ : 04844015752. വെബ്‌സൈറ്റ് : https://tieconkerala.org

TAGS: TieCon |