റിസർവ് ബാങ്ക് കേരളത്തിൽ 77 കറൻസി ചെസ്റ്റുകൾ പൂട്ടാൻ ഒരുങ്ങുന്നു

Posted on: June 17, 2019

കൊച്ചി : റിസർവ് ബാങ്ക് കേരളത്തിൽ 77 കറൻസി ചെസ്റ്റുകൾ പൂട്ടാൻ ഒരുങ്ങുന്നു. രാജ്യവ്യാപകമായി കറൻസി ചെസ്റ്റുകൾ കുറയ്ക്കുന്നതിന്റെ ഭാഗമാണീ നടപടി. കറൻസി നോട്ടുകളുടെയും നാണയങ്ങളുടെയും വിതരണം ഏകോപിപ്പിക്കുകയാണ് കറൻസി ചെസ്റ്റുകളുടെ ചുമതല. ആർബിഐയുടെ നടപടി കേരളത്തിൽ സ്റ്റേറ്റ് ബാങ്കിന്റെ പകുതിയിലേറെ കറൻസി ചെസ്റ്റുകൾ പൂട്ടാൻ ഇടയാക്കും.

കറൻസി ചെസ്റ്റുകൾ കുറയ്ക്കുന്നത് കറൻസി നോട്ടുകളുടെയും നാണയങ്ങളുടെയും ക്ഷാമത്തിന് ഇടയാക്കുമെന്ന് ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ മുന്നറിയിപ്പ് നൽകി. പഴയ നോട്ടുകൾ പിൻവലിക്കുന്നതിനെയും ഈ നടപടി ബാധിക്കും. കറൻസി നോട്ടുകളുടെ അച്ചടിയും വിതരണവും റിസർവ് ബാങ്കിന്റെ നിയന്ത്രണത്തിലാണെങ്കിലും വിതരണം വാണിജ്യബാങ്കുകളുടെ കറൻസി ചെസ്റ്റുകളിലൂടെയാണ്.

TAGS: Currency Chests |