ഭാരതീയ മഹിള ബാങ്ക് ഒക്ടോബർ 15 -ന് പ്രവർത്തനമാരംഭിക്കും

Posted on: September 18, 2013

Woman-Banking-CSരാജ്യത്തെ വനിതകൾക്കായി യുപിഎ സർക്കാർ കഴിഞ്ഞ ബജറ്റിൽ പ്രഖ്യാപിച്ച ഭാരതീയ മഹിള ബാങ്കിന്റെ പ്രവർത്തനങ്ങൾ ഒക്ടോബർ 15 മുതൽ ആരംഭിക്കും. ഡൽഹി, മുംബൈ, കോൽക്കത്ത, ചെന്നൈ, ഇൻഡോർ, ഗോഹട്ടി എന്നിവിടങ്ങളിലെ ശാഖകളാണ് ഒക്ടോബർ 15-ന് തുറക്കുന്നത്. ആയിരം കോടി രൂപയാണ് പൊതുമേഖലയിലെ ആദ്യ വനിത ബാങ്കിന്റെ മൂലധനം.

ഡൽഹി ആസ്ഥാനമായുള്ള ബാങ്കിനു ജയപ്പൂർ, ലക്നോ, മൈസൂർ എന്നിവിടങ്ങളിൽ ശാഖകൾ ആരംഭിക്കാനും സർക്കാരിന് ആലോചനയുണ്ട്. ആദ്യഘട്ടത്തിൽ 115 ഓഫീസർമാരെ നിയമിക്കാൻ ഓൺലൈനായി അപേക്ഷക്ഷണിച്ചു. താത്പര്യമുള്ള വനിതകൾക്ക് സെപ്റ്റംബർ 30 വരെ അപേക്ഷിക്കാവുന്നതാണ്.