വെളിയം ഭാർഗവൻ അന്തരിച്ചു

Posted on: September 18, 2013

veliyam-bhargavan-aമുതിർന്ന സിപിഐ നേതാവും മുൻ സംസ്ഥാന സെക്രട്ടറിയുമായിരുന്ന വെളിയം ഭാർഗവൻ (85) അന്തരിച്ചു. വാർധക്യസഹജമായ അസുഖത്തെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലായിരുന്നു അന്ത്യം. മൃതദേഹം ഇന്ന് പട്ടത്തെ വസതിയിൽ പൊതുദർശനത്തിനു വയ്ക്കും.

മൃതദേഹം നാളെ രാവിലെ എട്ടു മുതൽ സിപിഐ സംസ്ഥാന കമ്മിറ്റി ഓഫീസായ എംഎൻ സ്മാരകത്തിൽ പൊതുദർശനത്തിനു വയ്ക്കും. സംസ്‌കാരം നാളെ വൈകുന്നേരം നാലിന് തൈക്കാട് ശാന്തികവാടത്തിൽ.

1957 ലും 1960 ലും ചടയമംഗലത്തെ പ്രതിനിധീകരിച്ച് നിയമസഭയിലെത്തി. 1998 മുതൽ 2010 വരെ സിപിഐ സംസ്ഥാന സെക്രട്ടറിയായി പ്രവർത്തിച്ചു.
മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉൾപ്പടെ ജീവിതത്തിന്റെ നാനാതുറകളിലും പെട്ട അനേകം ആളുകൾ വെളിയം ഭാർഗവന് അന്ത്യോപചാരമർപ്പിച്ചു. കേന്ദ്രപ്രതിരോധ മന്ത്രി എ.കെ.ആന്റണി, സിപിഐ ദേശീയ സെക്രട്ടറി ഡി. രാജ തുടങ്ങിയ നേതാക്കൾ അനുശോചനം രേഖപ്പെടുത്തി.