May 2024
അഡ്വര്‍ടൈസിംഗ് ഉച്ചകോടിക്ക് ഇന്നു തുടക്കം
Posted on: February 20, 2019
കൊച്ചി : പരസ്യരംഗത്തെ പ്രതിഭകളുടെ ആഗോള കൂട്ടായ്മയായ ഇന്റര്‍നാഷണല്‍ അഡ്വര്‍ടൈസിംഗ് അസോസിയേഷന് (ഐഎഎ) സംഘടിപ്പിക്കുന്ന ആഗോള ഉച്ചകോടിക്ക് കൊച്ചി ഗ്രാന്‍ഡ് ഹയാത്ത് കണ്വെന്ഷന് സെന്ററില്‍ ഇന്നു തുടക്കം. മുകേഷ് അംബാനിയും ശ്രീ ശ്രീ രവിശങ്കറും അമിതാഭ് ബച്ചനും ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കും. പിന്നീട് ഇവരുടെ പ്രഭാഷണങ്ങളും പ്രത്യേകമുണ്ടാകും.
ആധാറിന്റെ നേട്ടങ്ങളെക്കുറിച്ച് നന്ദന് നീലകേനി നടത്തുന്ന അവലോകനവും ബോസ്റ്റണ്‍ കണ്‍സള്‍ട്ടിംഗ് ഗ്രൂപ്പ് ചെയര്മാന് ഹാന്‍സ് പോള്‍ ബര്ക്നര് ഡാറ്റയുടെ സ്വകാര്യതയെക്കുറിച്ച് നടത്തുന്ന പ്രഭാഷണവും ഉച്ചകഴിഞ്ഞാണ്. ക്വാല്‍കോം ടെക്നോളജീസ് സീനിയര്‍ വൈസ് പ്രസിഡന്റും ചീഫ് മാര്‍ക്കറ്റിംഗ് ഓഫീസറുമായ പെന്നി ബോള്‍ഡ്വിന്‍ മൊബൈല്‍ ഫോണ്‍ വിപ്ലവത്തെക്കുറിച്ചു പുതിയ വിവരങ്ങള്‍ പങ്കുവെക്കും.
TAGS: IAA World Congress |
ട്രാന്സിപ്മെന്റ് തുറമുഖമായി പ്രവര്‍ത്തിക്കാന്‍ വിഴിഞ്ഞത്തിന് അനുമതി
യുഎഇയുമായുള്ള ഇന്ത്യയുടെ വ്യാപാര ഇടപാട് 15 ശതമാനം വര്‍ധിച്ചു
നിഫ്റ്റി നെക്സ്റ്റ് 50 ഇന്‍ഡക്സിലെ ഡെറിവേറ്റീവിന് ഏപ്രില്‍ 24 മുതല്‍ തുടക്കം
മ്യൂച്വല്‍ ഫണ്ട് ആസ്തിയില്‍ റെക്കോര്‍ഡ് വര്‍ധന