ആദായനികുതിദായകരുടെ ലിസ്റ്റിലേക്ക് 75 ലക്ഷം പേർ കൂടി

Posted on: November 5, 2018

 

ന്യൂഡൽഹി : ആദായനികുതിദായകരുടെ ലിസ്റ്റിലേക്ക് നടപ്പ് സാമ്പത്തിക വർഷം 75 ലക്ഷം പേർ കൂടി ചേർന്നതായി കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡ്. 2019 മാർച്ച് 31 ന് മുമ്പ് 1.25 കോടി ആളുകളെ കൂടി പുതിയതായി ആദായ നികുതിദായകരുടെ ലിസ്റ്റിൽ എത്തിക്കുകയാണ് കേന്ദ്ര പ്രത്യക്ഷനികുതി ബോർഡിന്റെ ലക്ഷ്യം.

കഴിഞ്ഞ സാമ്പത്തികവർഷം (2017-18) 1.06 കോടി ആളുകളാണ് നികുതിദായകരുടെ ലിസ്റ്റിൽ ഇടംപിടിച്ചത്. നികുതിവെട്ടിപ്പ് തടയുന്നതിന് ഒട്ടേറെ നടപടികളെടുത്തതാണ് നികുതി റിട്ടേൺ സമർപ്പിക്കുന്നവരുടെ എണ്ണം കൂട്ടിയതെന്ന് സിബിഡിടി വ്യക്തമാക്കി.

TAGS: CBDT | Incometax |