സജി ചെറിയാൻ മുന്നേറ്റം തുടരുന്നു : ലീഡ് 4,638

Posted on: May 31, 2018

ചെങ്ങന്നൂർ : ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥി സജി ചെറിയാന് 4638 വോട്ടിന്റെ ലീഡ്. എൽഡിഎഫ് തുടക്കം മുതൽ ലീഡ് നിലനിർത്തി. മാന്നർ, പാണ്ടനാട്, തിരുവൻവണ്ടൂർ തുടങ്ങിയ യുഡിഫ്, ബിജെപി ശക്തികേന്ദ്രങ്ങളിൽ സജി ചെറിയാൻ മുന്നേറ്റം നടത്തി. പലയിടത്തും ബിജെപിക്ക് വോട്ട് കുറഞ്ഞു.

സജി ചെറിയാന് 13,305 വോട്ടുകളും യുഡിഎഫ് സ്ഥാനാർത്ഥി ഡി. വിജയകുമാറിന് 8766 വോട്ടുകളും ബിജെപി സ്ഥാനാർത്ഥി പി.എസ്. ശ്രീധരൻപിള്ളയ്ക്ക് 6785 വോട്ടുകളും ലഭിച്ചു.