കർണാടക നിയമസഭാ തെരഞ്ഞെടുപ്പ് മെയ് 12 ന്

Posted on: March 27, 2018

ബംഗലുരു : കർണാടക നിയമസഭാ തെരഞ്ഞെടുപ്പിന്റെ തീയതികൾ പ്രഖ്യാപിച്ചു. മെയ് 12 ന് ആണ് വോട്ടെടുപ്പ്. വോട്ടെടുപ്പ് ഒറ്റഘട്ടമായി നടത്തും. മെയ് 15 ന് ഫലപ്രഖ്യാപനം നടക്കും. 4.96 കോടി വോട്ടർമാരാണ് സംസ്ഥാനത്തുള്ളത്. എല്ലാ ബൂത്തുകളിലും വിവിപാറ്റ് സ്ഥാപിക്കും. പ്രചരണകാലത്ത് ഗ്രീൻ പ്രോട്ടോക്കോൾ നടപ്പാക്കും. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നതായി തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.

നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി ഏപ്രിൽ 24 ആണ്. ഏപ്രിൽ 25 ന് നാമനിർദേശ പത്രികകളുടെ സൂക്ഷമപരിശോധന നടക്കും. ഏപ്രിൽ 27 ആണ് പത്രിക പിൻവലിക്കാനുള്ള അവസാനതീയതി. എല്ലാ ബുത്തുകളിലും സുരക്ഷയ്ക്കായി കേന്ദ്ര സേനയെ വിന്യസിക്കും.