ഓട്ടോ എക്‌സ്‌പോ ഫെബ്രുവരി 9 ന് ഡൽഹിയിൽ ആരംഭിക്കും

Posted on: January 1, 2018

ന്യൂഡൽഹി : ഇന്ത്യയിലെ ഏറ്റവും വലിയ ഓട്ടോമൊബൈൽ പ്രദർശനമായ ഓട്ടോ എക്‌സ്‌പോ 2018 ദ മോട്ടോർ ഷോ ഫെബ്രുവരി 9 മുതൽ 14 വരെ ഗ്രേറ്റർ നോയിഡയിലെ ഇന്ത്യ എക്‌സ്‌പോ മാർട്ടിൽ നടക്കും. ഓട്ടോമൊട്ടീവ് കംപോണന്റ് മാനുഫാക്ചറേഴ്‌സ് അസോസിയേഷൻ ഓഫ് ഇന്ത്യ, കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി, സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടോമൊബൈൽ മാനുഫാക്ചറേഴ്‌സ് എന്നിവയുടെ ആഭിമുഖ്യത്തിലാണ് ഓട്ടോ എക്‌സ്‌പോ 2018 സംഘടിപ്പിക്കുന്നത്.

മെഴ്‌സിഡസ് ബെൻസ്, ബിഎംഡബ്ല്യു, ടൊയോട്ട, ഹോണ്ട, റിനോൾട്ട്, ഹ്യുണ്ടായ്, കിയ, മാരുതി സുസുക്കി, ടാറ്റാ മോട്ടോഴ്‌സ്, മഹീന്ദ്ര, എസ്എംഎൽ ഇസുസു, യമഹ, സുസുക്കി, കവാസാക്കി, ഹീറോ മോട്ടോകോർപ്, ടിവിഎസ്, ഹീറോ ഇലക്ട്രിക് തുടങ്ങിയ പ്രമുഖ വാഹനനിർമാതാക്കൾ ഓട്ടോഎക്‌സ്‌പോയിൽ പങ്കെടുക്കുന്നുണ്ട്.

ഓട്ടോ എക്‌സ്‌പോയോട് അനുബന്ധിച്ച് സംഘടിപ്പിക്കുന്ന കംപോണന്റ്‌സ് എക്‌സ്‌പോ ഫെബ്രുവരി 8 മുതൽ 11 വരെ ന്യൂഡൽഹി പ്രഗതി മൈതാനിൽ നടക്കും.