സിറിയയിൽ യുദ്ധം ആസന്നം : യുഎസ്

Posted on: September 1, 2013

Barack Obamaസിറിയയ്ക്ക് എതിരെ സൈനിക നടപടി സ്വീകരിക്കുമെന്ന് യുഎസ് പ്രസിഡന്റ് ബരാക് ഒബാമ. ഇന്നലെ രാത്രി ഇന്ത്യൻ സമയം 11.30-ന് രാഷ്ട്രത്തോട് നടത്തിയ പ്രസംഗത്തിലാണ് ഒബാമ യുദ്ധ പ്രഖ്യാപനം നടത്തിയത്. സിറിയൻ ഭരണസിരാകേന്ദ്രങ്ങളായിരിക്കും ആക്രമണലക്ഷ്യം.

പാർലമെന്റിന്റെ അംഗീകാരം ലഭിച്ച ശേഷമായിരിക്കും സൈനിക നടപടി. ആക്രമണം ഏതു നിമിഷവും ആരംഭിച്ചേക്കാം. അത് ഇന്നോ ഈ ആഴ്ചയോ ഈ മാസമോ ആകാം. സ്വന്തം ജനങ്ങൾക്കു നേരെ സിറിയ നടത്തിയ രാസായുധപ്രയോഗം 21-ാം നൂറ്റാണ്ടിലെ ഏറ്റവും വലിയ ഹീനകൃത്യമാണെന്ന് ഒബാമ വിശേഷിപ്പിച്ചു.

TAGS: Syria | Syrian Attack |