May 2024
29 സൈനികരുമായി വ്യോമസേന വിമാനം കാണാതായി
Posted on: July 22, 2016
ചെന്നൈ : ചെന്നൈയിൽ നിന്നും പോർട്ട്ബ്ലെയറിലേക്ക് പുറപ്പെട്ട വ്യോമസേന വിമാനം കാണാതായി. ആറ് വൈമാനികർ ഉൾപ്പടെ 29 സൈനികരാണ് വിമാനത്തിലുണ്ടായിരുന്നത്. തുടർച്ചയായി നാലു മണിക്കൂറിലേറെ പറക്കൽ ശേഷിയുള്ള റഷ്യൻ നിർമിത ആന്റണോവ് എ.എൻ 32 വിമാനം ചരക്ക് നീക്കത്തിനാണ് ഉപയോഗിക്കുന്നതാണ്. നാവികസേനയുടെ നാല് കപ്പലുകളും രണ്ട് വിമാനങ്ങളും ബംഗാൾ ഉൾക്കടലിലേക്ക് തെരച്ചിൽ നടത്തിവരികയാണ്.
രാവിലെ 7.30 ന് ചെന്നൈയിലെ താംബരം വ്യോമതാവളത്തിൽ നിന്നും പുറപ്പെട്ട വിമാനം 8.12 ടെ റഡാറിൽ നിന്നും അപ്രത്യക്ഷമാകുകയായിരുന്നു. 7.46 നാണ് വിമാനത്തിൽ നിന്നും അവസാന സന്ദേശം ലഭിച്ചതെന്ന് ചെന്നൈ എയർട്രാഫിക് കൺട്രോൾ അറിയിച്ചു. വിമാനം രാവിലെ 11.30 ടെ പോർട്ട്ബ്ലെയറിൽ എത്തിച്ചേരേണ്ടതായിരുന്നു.
TAGS: Antonov-An-32-Aircraft | India Air Force |
ട്രാന്സിപ്മെന്റ് തുറമുഖമായി പ്രവര്‍ത്തിക്കാന്‍ വിഴിഞ്ഞത്തിന് അനുമതി
യുഎഇയുമായുള്ള ഇന്ത്യയുടെ വ്യാപാര ഇടപാട് 15 ശതമാനം വര്‍ധിച്ചു
നിഫ്റ്റി നെക്സ്റ്റ് 50 ഇന്‍ഡക്സിലെ ഡെറിവേറ്റീവിന് ഏപ്രില്‍ 24 മുതല്‍ തുടക്കം
മ്യൂച്വല്‍ ഫണ്ട് ആസ്തിയില്‍ റെക്കോര്‍ഡ് വര്‍ധന