29 സൈനികരുമായി വ്യോമസേന വിമാനം കാണാതായി

Posted on: July 22, 2016

IAF-Antonov-An-32-Aircraft-

ചെന്നൈ : ചെന്നൈയിൽ നിന്നും പോർട്ട്‌ബ്ലെയറിലേക്ക് പുറപ്പെട്ട വ്യോമസേന വിമാനം കാണാതായി. ആറ് വൈമാനികർ ഉൾപ്പടെ 29 സൈനികരാണ് വിമാനത്തിലുണ്ടായിരുന്നത്. തുടർച്ചയായി നാലു മണിക്കൂറിലേറെ പറക്കൽ ശേഷിയുള്ള റഷ്യൻ നിർമിത ആന്റണോവ് എ.എൻ 32 വിമാനം ചരക്ക് നീക്കത്തിനാണ് ഉപയോഗിക്കുന്നതാണ്. നാവികസേനയുടെ നാല് കപ്പലുകളും രണ്ട് വിമാനങ്ങളും ബംഗാൾ ഉൾക്കടലിലേക്ക് തെരച്ചിൽ നടത്തിവരികയാണ്.

രാവിലെ 7.30 ന് ചെന്നൈയിലെ താംബരം വ്യോമതാവളത്തിൽ നിന്നും പുറപ്പെട്ട വിമാനം 8.12 ടെ റഡാറിൽ നിന്നും അപ്രത്യക്ഷമാകുകയായിരുന്നു. 7.46 നാണ് വിമാനത്തിൽ നിന്നും അവസാന സന്ദേശം ലഭിച്ചതെന്ന് ചെന്നൈ എയർട്രാഫിക് കൺട്രോൾ അറിയിച്ചു. വിമാനം രാവിലെ 11.30 ടെ പോർട്ട്‌ബ്ലെയറിൽ എത്തിച്ചേരേണ്ടതായിരുന്നു.