സ്‌നാപ്ഡീൽ ടാർജറ്റിംഗ് മന്ത്രയെ ഏറ്റെടുത്തു

Posted on: May 6, 2016

Snapdeal-Parcel-Big

ബംഗലുരു : സ്‌നാപ്ഡീൽ ബൊട്ടീക്ക് ടെക്‌നോളജി സ്ഥാപനമായ ടാർജറ്റിംഗ് മന്ത്രയെ ഏറ്റെടുത്തു. ഇടപാടിന്റെ മൂല്യം വെളിപ്പെടുത്തിയിട്ടില്ല. സൗരഭ് നാൻഗിയയും രാഹുൽ സിംഗും ചേർന്ന് 2013 ലാണ് ടാർജറ്റിംഗ് മന്ത്ര സ്ഥാപിച്ചത്.

സ്‌നാപ്ഡീൽ നേരത്തെ ഓൺലൈൻ റീചാർജ് പ്ലാറ്റ്‌ഫോമായ ഫ്രീചാർജ്, ലക്ഷ്വറി ഫാഷൻ പോർട്ടലായ എക്‌സ്‌ക്ലൂസീവ്‌ലി, മൊബൈൽ ടെക്‌നോളജി പ്ലാറ്റ്‌ഫോമായ മാർട്ട്‌മോബി, സാസ് പ്ലാറ്റ്‌ഫോമായ യൂണികൊമേഴ്‌സ്, ഡിജിറ്റൽ ഫിനാൻഷ്യൽ ഡിസ്ട്രിബ്യൂഷൻ പ്ലാറ്റ്‌ഫോമായ റുപീ പവർ, അഡ്വട്ടൈസിംഗ് ടെക്‌നോളജി സ്റ്റാർട്ടപ്പായ റെഡ്യൂസ്ഡ് ഡാറ്റാ എന്നിവയെ ഏറ്റെടുത്തിരുന്നു.