ബൊംബാർഡിയർ 7,000 ജീവനക്കാരൈ കുറയ്ക്കാൻ ഒരുങ്ങുന്നു

Posted on: February 21, 2016

Bombardier-Inc-Bigദുബായ് : കനേഡിയൻ വിമാനനിർമാണ കമ്പനിയായ ബോംബാർഡിയർ ചെലവുചുരുക്കലിന്റെ ഭാഗമായി 7,000 ജീവനക്കാരെ കുറയ്ക്കാൻ ഒരുങ്ങുന്നു. 2015 ഡിസംബർ 31 ലെ കണക്കുകൾ പ്രകാരം 70,900 ജീവനക്കാരാണ് ബോംബാർഡിയറിലുള്ളത്. 300 മില്യൺ ഡോളർ മുതൽമുടക്കി രണ്ടു വർഷത്തിൽ പുനസംഘടന നടപ്പാക്കാൻ ഒരുങ്ങുകയാണ് കമ്പനി. നാലാം ക്വാർട്ടറിൽ ബൊംബാർഡിയറിന്റെ വരുമാനം 5.51 ബില്യൺ ഡോളറിൽ നിന്ന് 16 ശതമാനം കുറഞ്ഞ് 5.02 ബില്യൺ ഡോളറായി കുറഞ്ഞു.

സി സീരിസ് എയർക്രാഫ്റ്റ് പ്രോഗ്രാം വൈകുന്നത് കമ്പനിയുടെ ചെലവുകൾ വർധിപ്പിച്ചിട്ടുണ്ട്. എയർ കാനഡ 45 സി സീരിസ് ജെറ്റുകൾ വാങ്ങാൻ ധാരണയായിട്ടുണ്ടെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുണ്ട്. സാമ്പത്തിക സഹായം തേടി ബൊംബാർഡിയർ ഫെഡറൽ ഗവൺമെന്റിനെ സമീപിച്ചിട്ടുണ്ട്.