തോഷിബ 10,000 ജീവനക്കാരെ കുറയ്ക്കുന്നു

Posted on: December 21, 2015

Toshiba-Logo-big

ദുബായ് : തോഷിബ കോർപറേഷൻ കൺസ്യൂമർ ഇലക്‌ട്രോണിക്‌സ് മേഖലയിൽ ആഗോളതലത്തിൽ 7,000 ജീവനക്കാരെ കുറയ്ക്കാൻ ഒരുങ്ങുന്നു. 1.3 ബില്യൺ ഡോളറിന്റെ അക്കൗണ്ടിംഗ് ക്രമക്കേടുകളെ തുടർന്നുള്ള പുനസംഘടനയുടെ ഭാഗമാണ് ജീവനക്കാരെ കുറയ്ക്കാനുള്ള നടപടി.

ഇലക്‌ട്രോണിക് ചിപ്പുകളിലും ന്യൂക്ലിയർ എനർജിയിലും ഊന്നൽ നൽകാനാണ് തോഷിബയുടെ തീരുമാനം. ഇതിന്റെ ഭാഗമായി ഇന്തോനേഷ്യയിലെ ടെലിവിഷൻ നിർമാണ പ്ലാന്റ് വിൽക്കും. നേരത്തെ പ്രഖ്യാപിച്ചിട്ടുള്ള ജീവനക്കാരെ കുറയ്ക്കലും വിആർഎസും എല്ലാം ഉൾപ്പടെ 10,000 ലേറെ ജീവനക്കാരുടെ സേവനമാണ് തോഷിബ അവസാനിപ്പിക്കുന്നത്.