തോട്ടംമേഖലയിൽ സ്തംഭനം തുടരുന്നു

Posted on: October 6, 2015

Pempilai-Orumai-Hunger-Stri

കൊച്ചി : മിനിമം കൂലി 500 രൂപയാക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന വ്യാപകമായി തോട്ടം തൊഴിലാളികൾ നടത്തിവരുന്ന സമരം മൂലം തോട്ടം മേഖലയിൽ സ്തംഭനം തുടരുന്നു. തേയിലത്തോട്ടങ്ങളിൽ ഉത്പാദനം മുടങ്ങിയിട്ട് ആഴ്ചകളായി. മൂന്നാറിലെ ടൂറിസം മേഖലയെയും സമരം ബാധിച്ചിട്ടുണ്ട്. സന്ദർശകരുടെ എണ്ണത്തിൽ വലിയ കുറവുണ്ടായതായി ഈ മേഖലയിലുള്ളവർ പറഞ്ഞു. ഇന്നലെ നടത്തിയ ചർച്ചകളും തീരുമാനമാകാതെ പിരിയുകയായിരുന്നു.

മൂന്നാറിലെ സ്ത്രീ തൊഴിലാളികൾ മരണം വരെ നിരാഹാരസമരം തുടരുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ദേശീയപാത ഉപരോധം അടക്കമുള്ള സമരമാർഗങ്ങൾ ആരാഞ്ഞുവരികയാണ്. ഇതിനിടെ ഐക്യ ട്രേഡ് യൂണിയനു വേണ്ടി സമരം നടത്തിവന്ന ആറു പേരെ ആശുപത്രിയിലേക്ക് മാറ്റി. ആരോഗ്യനില വഷളായതിനെ തുടർന്നാണ് ഇവരെ ആശുപത്രിയിലേക്ക് മാറ്റിയത്.