അഗത്തിയിലും മിനിക്കോയിയിലും എമിഗ്രേഷൻ ചെക്‌പോസ്റ്റുകൾ

Posted on: June 22, 2015

Minicoy-Shiplanding-Big

കൊച്ചി : ലക്ഷദ്വീപിലെ അഗത്തിയിലും മിനിക്കോയിയിലും എമിഗ്രേഷൻ ചെക്‌പോസ്റ്റുകൾ ആരംഭിക്കാൻ കേന്ദ്രഗവൺമെന്റ് അനുമതി നൽകി. ഇതോടെ ജൂൺ 30 മുതൽ വിദേശ വിദേശ വിനോദസഞ്ചാരികൾക്ക് രണ്ടു ദ്വീപുകളും നേരിട്ട് സന്ദർശിക്കാൻ കഴിയും. ഇതേവരെ 450 കിലോമീറ്റർ അകലെ കൊച്ചിയിലാണ് എമിഗ്രേഷൻ – കസ്റ്റംസ് വിഭാഗം പ്രവർത്തിച്ചിരുന്നത്. അഗത്തിയിലേക്ക് എയർഇന്ത്യ സർവീസുമുണ്ട്.

പ്രതിവർഷം 15-20 ലക്ഷ്വറി ക്രൂയിസുകൾ ലക്ഷദ്വീപ് സമുദ്രത്തിലൂടെ കടന്നുപോകുന്നുണ്ട്. അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയാൽ ക്രൂയിസ് ഷിപ്പുകൾക്ക് അഗത്തിയിലും മിനിക്കോയിയിലും അടുക്കാനാകും. പ്രതിവർഷം 5,000 ലേറെ വിദേശ ടൂറിസ്റ്റുകൾ കൊച്ചി വഴി ലക്ഷദ്വീപിലേക്ക് പോകുന്നുണ്ട്. മിനിക്കോയിയിൽ നിന്ന് 130 കിലോമീറ്റർ ദൂരമെ മാലിദ്വീപിലേക്കുള്ളു. ഏറ്റവും തിരക്കേറിയ രാജ്യാന്തര ജലപാതയുടെ സാമീപ്യവും മിനിക്കോയിയുടെ ടൂറിസം പ്രാധാന്യം വർധിപ്പിക്കുന്നു.