ദുബായ് എയർഷോയിൽ 200 ബില്യൺ ഡോളറിന്റ കരാർ

Posted on: November 17, 2013

Dubai-Airshow-2013

പതിമൂന്നാമത് ദുബായ് എയർഷോയിൽ ആദ്യദിനം പുതിയ വിമാനങ്ങൾക്കായി 200 ബില്യൺ ഡോളറിന്റെ ഓർഡർ. എമിറേറ്റ്‌സ് എയർലൈൻസ് 50 എയർബസ് 380 വിമാനങ്ങൾക്കാണ് കരാർ നൽകിയത്. കരാറിന്റെ മൂല്യം 23 ബില്യൺ ഡോളർ. തീർന്നില്ല ബോയിംഗിന്റെ വരുംതലമുറ എയർക്രാഫ്റ്റായ 777 മിനി ജംബോ 150 എണ്ണവും എമിറേറ്റ്‌സ് വാങ്ങുന്നുണ്ട്. വില 76 ബില്യൺ ഡോളർ.

ഇത്തിഹാദ് എയർവേസ് ബോയിംഗിന്റെ 777എക്‌സ്, 777 9എക്‌സ്, 777 8 എക്‌സ് വിഭാഗങ്ങളിലുള്ള 56 വിമാനങ്ങൾക്കാണ് ഓർഡർ നൽകിയത്. മൂല്യം 25.2 ബില്യൺ ഡോളർ. കൂടാതെ ബോയിംഗ് 787-10 ഡ്രീംലൈനറുകളും ബോയിംഗ് 777-200 വിമാനങ്ങൾക്കും ഓർഡർ നൽകിയിട്ടുണ്ട്.

ഖത്തർ എയർവേസ് 50 ബോയിംഗ് 777 9 എക്‌സ് വിമാനങ്ങൾക്കാണ് ഓർഡർ നൽകിയിട്ടുള്ളത്. മൂല്യം 19 ബില്യൺ ഡോളർ. ഇതിനു പുറമെ അഞ്ച് എയർബസ് എ 330-200 വിമാനങ്ങൾക്കും ഓർഡർ ചെയ്തിട്ടുണ്ട്. വില 2.8 ബില്യൺ ഡോളർ. ഫ്‌ളൈദുബായ് 100 ബോയിംഗ് 737 മാക്‌സ്, 11 737-800 വിമാനങ്ങൾ ഉൾപ്പടെ 11.4 ബില്യൺ ഡോളറിന്റെ കച്ചവടമാണ് ഉറപ്പിച്ചത്.

ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഒരുക്കിയ 6,45000 ചതുരശ്രമീറ്റർ വിസ്തീർണമുള്ള പവലിയനിലാണ് എയർഷോ അരങ്ങേറുന്നത്. യുഎഇ വൈസ്പ്രസിഡന്റും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം എയർഷോ ഉദ്ഘാടനം ചെയ്തു. അഞ്ചു ദിവസം ദീർഘിക്കുന്ന എയർഷോ 22-ന് സമാപിക്കും.

TAGS: Dubai Airshow |