എസ്ബിഐ യോനോ ആപ്പിലൂടെ റിയല്‍ ടൈം എക്‌സ്പ്രസ് വായ്പകള്‍

Posted on: May 25, 2022

കൊച്ചി : സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ എക്‌സ്പ്രസ് ക്രെഡിറ്റ് വായ്പാ പദ്ധതി യോനോ ആപ്പ് വഴിയും ലഭ്യമാക്കി. പൂര്‍ണമായും ഡിജിറ്റലായി 35 ലക്ഷം രൂപ വരെയുള്ള പേഴ്‌സണല്‍ വായ്പകള്‍ ഇതിന്‍ പ്രകാരം അര്‍ഹരായ ഉപഭോക്താക്കള്‍ക്കു ലഭിക്കും. റിയല്‍ ടൈം എക്‌സ്പ്രസ് ക്രെഡിറ്റ് എന്ന പേരിലാണ് ഈ പദ്ധതി യോനോയില്‍ അവതരിപ്പിച്ചിട്ടുള്ളത്.

പൂര്‍ണമായും ഡിജിറ്റലായ ഈ പദ്ധതിയില്‍ എട്ട് ഘട്ടങ്ങളിലൂടെ വായ്പ നേടാം. റിയല്‍ ടൈം എക്‌സ്പ്രസ് ക്രെഡിറ്റ് പദ്ധതി പ്രകാരം കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍, പ്രതിരോധ ശമ്പളക്കാരായ എസ്ബിഐ ഉപഭോക്താക്കള്‍ക്ക് ബാങ്ക് ശാഖ സന്ദര്‍ശിക്കാതെ തന്നെ പേഴ്‌സണല്‍ വായ്പകള്‍ എടുക്കാം. വായ്പാ പരിശോധന, അര്‍ഹത, അനുമതി നല്‍കല്‍, രേഖകള്‍ തയ്യാറാക്കല്‍ എന്നിവ തല്‍സമയം ഡിജിറ്റലായി ചെയ്യാം.

ഉപഭോക്താക്കള്‍ക്ക് ഡിജിറ്റലായി ബുദ്ധിമുട്ടുകളില്ലാത്ത കടലാസ് രഹിത വായ്പാ പ്രക്രിയ ലഭ്യമാക്കാന്‍ റിയല്‍ ടൈം എക്‌സ്പ്രസ് ക്രെഡിറ്റ പദ്ധതി വഴിയൊരുക്കുമെന്ന് എസ്ബിഐ ചെയര്‍മാന്‍ ദിനേഷ് ഖാര പറഞ്ഞു.

 

TAGS: YONO SBI |