എസ്ബിഐ യോനോയിലൂടെ പ്രീ-അപ്രൂവ്ഡ് പേഴ്‌സണല്‍ ലോണ്‍

Posted on: December 10, 2021

കൊച്ചി: അടിയന്തരമായി പണം ആവശ്യമുള്ള എസ്ബിഐ ഉപഭോക്താക്കള്‍ക്ക് യോനോ വഴി വെറും നാല് ക്ലിക്കുകളിലൂടെ തല്‍ക്ഷണമായി പ്രീ-അപ്രൂവ്ഡ് പേഴ്‌സണല്‍ ലോണുകള്‍ (പിഎപിഎല്‍) ലഭിക്കും.

ഉത്സവകാല ഓഫറായി 2022 ജനുവരി 31 വരെ പ്രോസസ്സിംഗ് ചാര്‍ജുകളില്‍ 100% ഇളവ് ലഭിക്കും. ബ്രാഞ്ച് സന്ദര്‍ശിക്കാതെ, ഫിസിക്കല്‍ ഡോക്യുമെന്റേഷന്‍ ഒന്നുമില്ലാതെ തന്നെ 24 മണിക്കൂറും യോനോയില്‍ ഈ സൗകര്യം ലഭിക്കും. ഉപഭോക്താക്കള്‍ക്ക് 567676 എന്ന നമ്പറിലേക്ക് പിഎപിഎല്‍ സ്‌പേസ് എസ്ബിഐ സേവിംഗ്‌സ് ബാങ്ക് അക്കൗണ്ടിന്റെ അവസാന 4 അക്കങ്ങള്‍ എന്ന് എസ്എംഎസ് ചെയ്ത് അവരുടെ യോഗ്യത പരിശോധിക്കാം.

എസ്ബിഐ യോനോയിലൂടെയുള്ള ഈ പ്രീ-അപ്രൂവ്ഡ് പേഴ്‌സണല്‍ ലോണിന് ഏറ്റവും കുറഞ്ഞ പലിശ നിരക്ക് 9.60 ശതമാനം മുതലാണ്.

TAGS: YONO SBI |