20 ലക്ഷം കടന്ന് ഫ്‌ളിപ്കാര്ട്ട് ആക്‌സിസ് ബാങ്ക് ക്രെഡിറ്റ് കാര്ഡ് ഉപയോക്താക്കള്

Posted on: March 18, 2022


കൊച്ചി : ഇന്ത്യയിലെ തദ്ദേശീയ ഇ കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ഫ്‌ളിപ്കാര്ട്ടിന്റെയും സ്വകാര്യ മേഖലാ ബാങ്കായ ആക്‌സിസ് ബാങ്കിന്റെയും സംയുക്ത ഉടമസ്ഥതയിലുള്ള ക്രെഡിറ്റ് കാര്ഡായ ‘ഫ്‌ളിപ്കാര്ട്ട് ആക്‌സിസ് ബാങ്ക് ക്രെഡിറ്റ്’ കാര്ഡ് 20 ലക്ഷം ഉപയോക്താക്കള് എന്ന നാഴികക്കല്ല് പിന്നിട്ടു. 2019 ല് ആരംഭിച്ച കാര്ഡ് ഈ മേഖലയിലെ ഏറ്റവും മികച്ച ക്യാഷ്ബാക്ക്, തടസ്സമില്ലാത്ത പ്രവര്ത്തനം ഉള്‌പ്പെടെ ഉപയോക്താക്കള്ക്ക് നിരവധി സവിശേഷ സേവനങ്ങളും ആനുകൂല്യങ്ങളും ലഭ്യമാക്കുന്നു. ഫ്‌ളിപ്കാര്ട്ടിലും മിന്ത്രയിലും അഞ്ച് ശതമാനവും ക്ലിയര്ട്രിപ്, പിവിആര്, ടാറ്റാ 1എംജി, ഊബര് തുടങ്ങിയവയില് നാല് ശതമാനവും ക്യാഷ് ബാക്കാണ് കാര്ഡ് നല്കുന്നത്.

ഈ ക്രെഡിറ്റ് കാര്ഡ് മികച്ച വായ്പാ യോഗ്യതയുള്ള ഉപയോക്താക്കളുടെ വിഭാഗത്തിലും സാധാരണ ക്രെഡിറ്റ് കാര്ഡുകളിലേക്ക് പരിമിതമായ പ്രവേശനം മാത്രമുള്ള ഉപയോക്താക്കള്ക്കും സേവനം ലഭ്യമാക്കാന് തക്കവണ്ണം തയ്യാറാക്കപ്പെട്ടിട്ടുള്ളതാണ്. ഉപയോക്താക്കള്ക്ക് പ്രതിമാസ സ്റ്റേറ്റ്‌മെന്റ്, ഇപാടുകള് പരിശോധിക്കല്, ക്രെഡിറ്റ് പരിധി ഉയര്ത്തല്, കോണ്ടാക്റ്റ്‌ലെസ് പേയ്‌മെന്റുകള്ക്കും പ്രതിമാസ ഇടപാടുകള്ക്കും പരിധി നിശ്ചയിക്കല് തുടങ്ങിയ സൗകര്യങ്ങളും ലഭ്യമാക്കിയിട്ടുണ്ട്.

ഫ്‌ളിപ്കാര്ട്ട് ആക്‌സിസ് ബാങ്ക് ക്രെഡിറ്റ് കാര്ഡിന് ഇന്ത്യയിലുടനീളം 18,000 ലധികം പിന്‌കോഡുകളില് വിതരണശൃംഖലയുണ്ട്. ഓണ്‌ലൈന് ഉപയോഗവും ഡിജിറ്റല് ഇടപാടുകളും വര്ധിച്ചതിനാല് ഒരു വര്ഷത്തിനുള്ളില് ഒരു ലക്ഷത്തോളം കാര്ഡുകള് വിതരണം ചെയ്തിട്ടുണ്ട്.

രാജ്യത്തെ എല്ലാ ഉപയോക്താക്കളിലേക്കും ഏറ്റവും മികച്ച ഡിജിറ്റല് സേവനം എത്തിക്കാന് കമ്പനി പ്രതിജ്ഞാബദ്ധരാണെന്നും വന് സ്വീകാര്യത ലഭിച്ച ഈ കോ- ബ്രാന്ഡ് കാര്ഡ് കമ്പനിയുടെ സമീപനത്തിന്റെ മികച്ച ഉദാഹരണമാണെന്നും ആക്‌സിസ് ബാങ്ക് ഇവിപിയും കാര്ഡ്‌സ് ആന്ഡ് പെയ്‌മെന്റ്‌സ് മേധാവിയുമായ സന്ജീവ് മോഗെ പറഞ്ഞു. ഇന്ത്യന് ഉപയോക്താക്കള് വളരെയധികം വികസിതരാണെന്നും ഇന്ന് മുമ്പ് എന്നത്തേക്കാലും ജീവിതനിലവാരം ഉയര്ത്താന് വളര്ന്നുകൊണ്ടിരിക്കുന്ന ശക്തമായ ഒരു അഭിലാഷം അവരിലുണ്ടെന്നും അവരുടെ വാങ്ങല്‍ ശേഷി വര്ധിപ്പിച്ചുകൊണ്ട് ഈ സാധ്യത ഉപയോഗപ്പെടുത്താനാണ് കാര്ഡ് ശ്രമിക്കുന്നതെന്നും ഫ്‌ലിപ്കാര്ട്ട് എസ് വിപിയും ഫിന്‌ടെക് ആന്ഡ് പെയ്‌മെന്റ് ഗ്രൂപ്പ് മേധാവിയുമായ ധീരജ് അനേജ പറഞ്ഞു.

 

TAGS: Axis Bank |