സമൃദ്ധ് ഹെല്‍ത്ത്‌കെയര്‍ ബ്ലെന്‍ഡഡ് ഫിനാന്‍സിന് 15 കോടി ഡോളര്‍ നല്‍കി ആക്‌സിസ് ബാങ്ക്

Posted on: March 4, 2022

കൊച്ചി : കോവിഡ് 19 മഹാമാരി രാജ്യത്തെ ജനങ്ങളുടെ ആരോഗ്യത്തിനും സുരക്ഷയ്ക്കും വന്‍ ഭീഷണിയായി തുടരുകയാണ്. കൊറോണ വൈറസിന്റെ പുതിയ വകഭേദങ്ങള്‍ ഹെല്‍ത്ത്‌കെയര്‍ മേഖലയില്‍ പുതിയ നിക്ഷേപങ്ങളുടെയും സഹകരണങ്ങളുടെയും ആവശ്യകത വര്‍ധിപ്പിക്കുകയാണ്. ഈ സാഹചര്യം കണക്കിലെടുത്ത് ആക്‌സിസ് ബാങ്ക് ഇന്ത്യയിലെ ഹെല്‍ത്ത് കെയര്‍ മേഖലയിലെ അടിസ്ഥാന സൗകര്യം ശക്തിപ്പെടുത്താന്‍ സമൃദ്ധ് ഹെല്‍ത്ത്‌കെയര്‍ ബ്ലെന്‍ഡഡ് ഫിനാന്‍സിനായി ഐപിഇ ഗ്ലോബല്‍ ലിമിറ്റഡുമായി ധാരാണാപത്രം ഒപ്പു വെച്ചു.

ഈ പങ്കാളിത്തത്തിലൂടെ ആക്‌സിസ് ബാങ്ക് താങ്ങാവുന്ന മറ്റ് വായ്പാ സൗകര്യങ്ങള്‍ ലഭ്യമല്ലാത്ത ആരോഗ്യസംരക്ഷണ സംരംഭകര്‍ക്കും നൂതന ആശയങ്ങളുള്ളവര്‍ക്കും സമൃദ്ധിലൂടെ 15 കോടി ഡോളര്‍ വരെ താങ്ങാവുന്ന വായ്പാ സൗകര്യം ലഭ്യമാക്കും. സമൃദ്ധ് അന്താരാഷ്ട്ര വികസനത്തിനുള്ള യൂണൈറ്റഡ് സ്റ്റേറ്റ് ഏജന്‍സിയുടെ (യുഎസ്എഐഡി) പിന്തുണയുള്ള സംരംഭമാണ്. മനുഷ്യസ്‌നേഹപരമായ പ്രവര്‍ത്തനങ്ങളും പൊതു സ്രോതസ്സുകളും ഉപയോഗപ്പെടുത്തി, ആരോഗ്യ സംരക്ഷണ മേഖലയിലെ ചെറുകിട, ഇടത്തരം സംരംഭങ്ങളില്‍ വാണിജ്യ നിക്ഷേപത്തിനുള്ള തടസ്സങ്ങള്‍ നീക്കം ചെയ്യുന്നതിന് പ്രവര്‍ത്തിക്കുന്ന സംഘടനയാണിത്.

ആരോഗ്യ സംരംക്ഷണ മേഖല ആക്‌സിസ് ബാങ്ക് പ്രത്യേക ശ്രദ്ധനല്‍കുന്ന വിഭാഗമാണെന്നും സമൃദ്ധുമായുള്ള പങ്കാളിത്തം ഈ മേഖലയിലുള്ള സംരംഭകരെ സഹായിക്കുന്നതിലൂടെ ഇന്ത്യയിലെ ആരോഗ്യസംരക്ഷണരംഗത്തെ അടിസ്ഥാന സൗകര്യങ്ങള്‍ ശക്തിപ്പെടുത്താനുള്ള പ്രവര്‍ത്തനങ്ങള്‍ വിപുലമാക്കാന്‍ ബാങ്കിനെ പ്രാപ്തമാക്കുമെന്നും ആക്‌സിസ് ബാങ്ക് ബിസിനസ് ഗ്രൂപ്പിന്റെ ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് സുബ്രത് മൊഹന്തി പറഞ്ഞു.

ആക്‌സിസ് ബാങ്കും സമൃദ്ധും തമ്മിലുള്ള ഈ പുതിയ പങ്കാളിത്തം രാജ്യത്തെ കൂടുതല്‍ ദുര്‍ബലരായ ജനവിഭാഗങ്ങള്‍ക്ക് നൂതനമായ ആരോഗ്യപരിരക്ഷാ സംവിധാനങ്ങള്‍ ലഭ്യമാക്കാനുള്ള കൂട്ടായ പരിശ്രമമാണെന്ന് യുഎസ്എഐഡി/ ഇന്ത്യ മിഷന്‍ ഡയറക്ടര്‍ വീണ റെഡ്ഡി പറഞ്ഞു.

 

TAGS: Axis Bank |