കാലാവധിക്കു മുമ്പേ പിന്‍വലിക്കുന്ന ടേം ഡെപ്പോസിറ്റുകള്‍ക്ക് പിഴ ഈടാക്കാതെ ആക്സിസ് ബാങ്ക്

Posted on: January 12, 2021

കൊച്ചി: ആക്സിസ് ബാങ്ക്, രണ്ടു വര്‍ഷമോ അതിനു മുകളിലോ ഉള്ള ഡിപ്പോസിറ്റുകള്‍ കാലാവധിക്കു മുമ്പേ അവസാനിപ്പിക്കുന്നതിനുണ്ടായിരുന്ന പിഴ ഉപേക്ഷിച്ചു. ആവശ്യമെങ്കില്‍ രണ്ടുവര്‍ഷത്തിനു മുകളിലുള്ള ഡിപ്പോസിറ്റ് പതിനഞ്ചു മാസത്തിനുശേഷം പിഴയില്ലാതെ പൂര്‍ണമായും നിക്ഷേപകര്‍ക്ക് മടക്കി എടുക്കാം.

2020 ഡിസംബര്‍ 15നുശേഷം ആരംഭിച്ചിട്ടുള്ള പുതിയ നിക്ഷേപത്തിനും പുതുക്കലിനും ഇതു ബാധകമായിരക്കുമെന്ന് ആക്സിസ് ബാങ്ക് റീട്ടെയില്‍ ലയബളിറ്റീസ് ആന്‍ഡ് ഡയറക്ടര്‍ ബാങ്കിംഗ് പ്രോഡക്ട്സ് ഇവിപി പ്രവീണ്‍ ഭട്ട് അറിയിച്ചു. പെട്ടെന്നു പണം ആവശ്യം വന്നാല്‍ ആശങ്കപ്പെടാതെ തന്നെ ദീര്‍ഘകാലത്തില്‍ നിക്ഷേപം നടത്താന്‍ നിക്ഷേപകരെ പ്രോത്സാഹിപ്പിക്കുകയാണ് ഈ പുതിയ ഉത്പന്നത്തിന്റെ ലക്ഷ്യമെന്നും ഭട്ട് കൂട്ടിച്ചേര്‍ത്തു.

ടേം ഡിപ്പോസിന്റെ 25 ശതമാനം വരെയുള്ള ആദ്യ പിന്‍വലിക്കലിനും പിഴ നല്‍കേണ്ടതില്ല. വളരെ ആകര്‍ഷകമായ പലിശ നിരക്കാണ് ആക്സിസ് ബാങ്ക് ടേം ഡിപ്പോസിറ്റുകള്‍ക്ക് ലഭ്യമാക്കിയിട്ടുള്ളത്. സ്ഥിരം, റെക്കറിംഗ് ഡിപ്പോസിറ്റുകള്‍ക്ക്, സഞ്ചിത പ്രതിമാസ, ത്രൈമാസ കാലയളവുകളില്‍ പലിശ സ്വീകരിക്കുവാനുള്ള ഓപ്ഷനുകളും ബാങ്ക് ലഭ്യമാക്കിയിട്ടുണ്ട്.

പിഴ കൂടാതെ ടേം ഡിപ്പോസിറ്റുകള്‍ പിന്‍വലിക്കുവാന്‍ റീട്ടെയില്‍ ഇടപാടുകാര്‍ക്ക് ആദ്യമായിട്ടാണ് ഇത്തരത്തില്‍ വാഗ്ദാനം ലഭിക്കുന്നത്.

 

TAGS: Axis Bank |