ഉത്സവകാല ആനുകൂല്യങ്ങളുമായി ആക്സിസ് ബാങ്ക്

Posted on: October 21, 2020

 

കൊച്ചി: ഇന്ത്യയിലെ മൂന്നാമത്തെ ഏറ്റവും വലിയ സ്വകാര്യ ബാങ്കായ ആക്സിസ് ബാങ്കില്‍ ‘ദില്‍ സെ ഓപ്പണ്‍ സെലിബ്രേഷന്‍സ്’ ഉത്സവ പ്രചാരണത്തിന് തുടക്കം കുറിച്ചു. ആക്സിസ് ബാങ്കിന്റെ ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് വാങ്ങുന്ന ഒരു ലക്ഷത്തിലധികം വരുന്ന ബ്രാന്‍ഡഡ് ഉത്പന്നങ്ങള്‍ക്കു ഡിസ്‌കൗണ്ടുകളും സൗജന്യങ്ങളുമാണ് ഈ ഉത്സവകാലത്ത് ലഭ്യമാക്കിയിട്ടുള്ളത്. ആക്സിസ് ബാങ്ക്, അതിന്റെ അനുബന്ധ കമ്പനികളായ ആക്സിസ് ഫിനാന്‍സ്, ആക്സിസ് ഡയറക്റ്റ് എന്നിവയില്‍ നിന്നും റീട്ടെയില്‍, കോര്‍പ്പറേറ്റ് ഉപഭോക്താക്കള്‍ക്ക് ആനുകൂല്യങ്ങള്‍ ലഭിക്കും.

പങ്കാളികളായ ബ്രാന്‍ഡുകളുമായി നേരിട്ടുള്ള ഷോപ്പിംഗിലൂടെയും ബാങ്കിന്റെ വെബ്‌സൈറ്റില്‍ ഹോസ്റ്റുചെയ്തിരിക്കുന്ന ‘ഗ്രാബ് ഡീലുകള്‍’ പ്ലാറ്റ്ഫോം വഴിയും ആക്‌സിസ് ബാങ്ക് കാര്‍ഡ് ഉടമകള്‍ക്ക് ഇപ്പോള്‍ വിവിധ ഓഫറുകള്‍ ഉപയോഗപ്പെടുത്താനാകും. ഇലക്ട്രോണിക്സ്, വസ്ത്രങ്ങള്‍, പലചരക്ക് സാധനങ്ങള്‍, വിനോദം തുടങ്ങി വൈവിധ്യമാര്‍ന്ന മേഖലകളില്‍നിന്നുള്ള ഉത്പന്നങ്ങള്‍ വാങ്ങുവാന്‍ സാധിക്കും. ആമസോണ്‍, ഫ്ലിപ്കാര്‍ട്ട്, വെസ്റ്റ് സൈഡ്, മാര്‍ക്ക്സ് ആന്‍ഡ് സ്പെന്‍സറുകള്‍, സാംസംഗ്, എല്‍ജി, ടാറ്റ സിഐക്യു, വേള്‍പൂള്‍, എച്ച്പി, ഡി മാര്‍ട്ട് തുടങ്ങിയ മുന്‍നിര ബ്രാന്‍ഡുകളൂമായി ബാങ്ക് സഹകരിക്കുന്നു. ഈ വാങ്ങലുകളില്‍ ആകര്‍ഷകമായ ഇഎംഐകളുടെ ആനുകൂല്യങ്ങളും ഉപഭോക്താക്കള്‍ക്ക് ലഭിക്കുമെന്ന് ആക്സിസ് ബാങ്കിന്റെ ബ്രാഞ്ച് ബാങ്കിംഗ്, റീട്ടെയില്‍ ലയബളിറ്റീസ് ആന്‍ഡ് പ്രോഡക്ട്സ് പ്രസിഡന്റും ഹെഡ്ഡുമായ രവി നാരായണന്‍ അറിയിച്ചു.

വായ്പ ആവശ്യമുള്ള ഉപഭോക്താക്കള്‍ക്ക് ആക്സിസ് ബാങ്ക് വളരെ ആകര്‍ഷകമായ കുറഞ്ഞ പലിശയും പ്രഖ്യാപിച്ചിട്ടുണ്ട്. ഭവന വായ്പ പലിശ നിരക്കിന്റെ തുടക്കം 6.90 ശതമാനം മുതലും കാര്‍ വായ്പ പലിശ 7.99 ശതമാനം മുതലുമാണ്. വ്യക്തിഗത വായ്പകള്‍ക്ക് 10.49 ശതമാനം മുതലാണ് പലിശ നിരക്ക്. നിലവിലുള്ള വിദ്യാഭ്യാസ വായ്പ മാറ്റുന്നതിന് 10.50 ശതമാനം മുതലാണ് പലിശ. രണ്ടു ലക്ഷം രൂപയ്ക്കു മുകളിലുള്ള സ്വര്‍ണ വായ്പയ്ക്ക് 0.25 ശതമാനമാണ് പ്രോസസിംഗ് ഫീസ്. ബിസിനസ് വായ്പയ്ക്ക് ആകര്‍ഷകമായ പലിശയ്ക്കൊപ്പം പ്രോസസിംഗ് ഫീസില്‍ 25 ശതമാനം ഇളവും പ്രഖ്യാപിച്ചിട്ടുണ്ട്. പ്രവര്‍ത്തന മൂലധന വായ്പയുടെ പ്രോസസിംഗ് ഫീസില്‍ 50 ശതമാനം ഇളവു പ്രഖ്യാപിച്ചിട്ടുണ്ട്.

ആക്സിസിന്റെ ബാങ്കിന്റെ അനുബന്ധ കമ്പനിയായ ആക്സിസ് ഡയറക്റ്റ്, മുഹൂര്‍ത്ത വ്യാപാര ദിനത്തിലെ ( 2020 നവംബര്‍ 14) ബ്രോക്കറേജില്‍ 50 ശതമാനം കാഷ് ബാക്ക് പ്രഖ്യാപിച്ചിട്ടുണ്ട്. ആദ്യത്തെ എസ്ഐപ് ഇടപാട്, മൊബൈല്‍ ആപ്പിലെ ആദ്യത്തെ വ്യാപാരം തുടങ്ങിയവയ്ക്ക് റിവാര്‍ഡ് പോയിന്റും പ്രഖ്യാപിച്ചിട്ടുണ്ട്.സരോവസ്‌കി, സിറ്റിസന്‍, സീക്കോ തുടങ്ങിയ തെരഞ്ഞെടുക്കപ്പെട്ട ബ്രാന്‍ഡുകളില്‍ 20 ശതമാനം വരെ പ്രത്യേക ഡിസ്‌കൗണ്ടും സീറോ പ്രോസസ്സിംഗ് ഫീസും 6 മാസം വരെയുള്ള വായ്പകള്‍ക്ക് സീറോ ഡൗണ്‍ പേയ്‌മെന്റും പ്രഖ്യാപിച്ചിട്ടുണ്ട്.

 

TAGS: Axis Bank |