May 2024
ആക്സിസ് ബാങ്കും വിസ്താരയും സംയുക്ത ഫോറെക്സ് കാര്‍ഡ് അവതരിപ്പിച്ചു
Posted on: October 7, 2020
കൊച്ചി: രാജ്യത്തെ മൂന്നാമത്തെ വലിയ സ്വകാര്യ ബാങ്കായ ആക്സിസ് ബാങ്ക്, പ്രമുഖ ഇന്ത്യന്‍ എയര്‍ലൈനായ വിസ്താരയുമായി ചേര്‍ന്ന് അന്താരാഷ്ട്ര യാത്രക്കാര്‍ക്കായി ‘ആക്സിസ് ബാങ്ക് ക്ലബ് വിസ്താര ഫോറെക്സ് കാര്‍ഡ്’ എന്ന പേരില്‍ കോ-ബ്രാന്‍ഡഡ് ഫോറെക്സ് കാര്‍ഡ് അവതരിപ്പിച്ചു. ഇത് ആദ്യമായിട്ടാണ് കോ-ബ്രാന്‍ഡഡ് ഫോറെക്സ് കാര്‍ഡിനായി ഒരു ബാങ്കും ഇന്ത്യന്‍ എയര്‍ലൈനും ചേര്‍ന്നുള്ള സംയുക്ത സഹകരണം നടത്തുന്നത്.അന്താരാഷ്ട്ര യാത്രക്കാരുടെ വിവിധ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി രൂപകല്പന ചെയ്തിരിക്കുന്ന കാര്‍ഡ് ഒട്ടേറെ സവിശേഷതകളും ആകര്‍ഷകമായ ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്യുന്നുണ്ട്.
ഒരു മള്‍ട്ടി കറന്‍സി ഫോറെക്സ് കാര്‍ഡിന് 16 കറന്‍സികള്‍ വരെ ലോഡുചെയ്യാനാകും. കാര്‍ഡിലൂടെ ഓരോ അഞ്ചു ഡോളറോ തുല്യമായ മൂല്യമോ ചെലവഴിക്കുമ്പോള്‍ മൂന്ന് ക്ലബ്ബ് വിസ്താര (സിവി) പോയിന്റുകള്‍ ലഭിക്കും. ലോക്ക് ഇന്‍ എക്സ്ചേഞ്ച് നിരക്കുകള്‍, അടിയന്തിര പണം, ട്രിപ്പ് അസിസ്റ്റ് വഴി പാസ്പോര്‍ട്ട് നഷ്ടപ്പെട്ടാലുള്ള സഹായം, മൂന്ന് ലക്ഷം രൂപ വരെ ഇന്‍ഷുറന്‍സ് പരിരക്ഷ എന്നിവയാണ് മറ്റു പ്രധാന സവിശേഷകതകള്‍. സൈന്‍ അപ്പ് ചെയ്യുമ്പോള്‍ ഉപഭോക്താക്കള്‍ക്ക് പ്രവേശന ബോണസായി 500 ക്ലബ്ബ് വിസ്താര പോയിന്റുകളും ലഭിക്കും.ആന്‍ പേ സൗകര്യം, ബാലന്‍സ് ട്രാക്കിംഗ്, എവിടെയിരുന്നും പണം ലോഡ് ചെയ്യാനുള്ള സൗകര്യ, താല്‍ക്കാലികമായി കാര്‍ഡ് ബ്ലോക്ക് ചെയ്യാനും അണ്ബോക്ക് ചെയ്യാനുമുള്ള സൗകര്യം തുടങ്ങിയ അധിക സവിശേഷതകളും കാര്ഡിനുണ്ട്്. ക്ലബ് വിസ്താരയുടെ ഒരു കോംപ്ലിമെന്ററി ബേസ് അംഗത്വവും കാര്‍ഡ് വാഗ്ദാനം ചെയ്യുന്നു. കാര്‍ഡിലൂടെ ലഭിക്കുന്ന ക്ലബ് വിസ്താര പോയിന്റുകളില്‍ നിന്ന് 2000 സിവിയില്‍ ആരംഭിക്കുന്ന അവാര്‍ഡ് ഫ്ളൈറ്റുകള്‍ക്കും 500 സിവി പോയിന്റുകളില്‍ ആരംഭിക്കുന്ന അപ്ഗ്രേഡ് അവാര്‍ഡുകള്‍ക്കും കൈമാറ്റം ചെയ്യാം.
അന്താരാഷ്ട്ര ലക്ഷ്യസ്ഥാനങ്ങളിലേക്ക് പണരഹിതവും തടസരഹിതവുമായ യാത്ര ചെയ്യാന്‍ കാര്‍ഡ് ഉപഭോക്താക്കളെ സഹായിക്കും. യാത്രക്ക് പുറമേ ഫുഡ്, ഷോപ്പിംഗ് എന്നീ ആവശ്യങ്ങള്‍ക്കും കാര്‍ഡ് ഉപയോഗിക്കാം.വിസ്താരയുമായി സഹകരിച്ച് ‘ആക്സിസ് ബാങ്ക് ക്ലബ് വിസ്താര ഫോറെക്സ് കാര്‍ഡ്’ അവതരിപ്പിക്കുന്നതില്‍ ഞങ്ങള്‍ സന്തുഷ്ടരാണെന്ന് ആക്സിസ് ബാങ്ക് റീട്ടെയില്‍ ലയബലിറ്റീസ് ആന്‍ഡ് പ്രോഡക്ട് പ്രസിഡന്റും ബാങ്ക് ബ്രാഞ്ചിങ് ഹെഡുമായ രവി നാരായണന് പറഞ്ഞു.
TAGS: Axis Bank |