ആക്സിസ് ബാങ്കിൽ ലിബര്‍ട്ടി സേവിംഗ്സ് അക്കൗണ്ട്

Posted on: August 26, 2020

കൊച്ചി :  ആക്സിസ് ബാങ്ക്  യുവജനങ്ങള്‍ക്കായി ലിബര്‍ട്ടി സേവിംഗ്സ് അക്കൗണ്ട് അവതരിപ്പിച്ചു. നൂതനമായ ഈ സേവിംഗ്സ് അക്കൗണ്ടിലൂടെ ഉപഭോക്താക്കള്‍ക്ക് പ്രതിമാസ മിനിമം ബാലന്‍സ് 25,000 രൂപ നിലനിര്‍ത്താനോ അല്ലെങ്കില്‍ അത്രയും തന്നെ തുക ഓരോ മാസവും ലിബര്‍ട്ടി ഡെബിറ്റ് കാര്‍ഡ് വഴി ചെലവഴിക്കാനോ അവസരം നല്‍കുന്നു. വര്‍ഷം 20,000 രൂപ കവറേജുള്ള ഹോസ്പിറ്റല്‍ കാഷ് ഇന്‍ഷുറന്‍സും അക്കൗണ്ടിനൊപ്പം ലഭിക്കും. കോവിഡ്-19ഉള്‍പ്പെടെയുള്ള ആശുപത്രി ചെലവ് കവറേജിലുണ്ട്. ഇത്തരത്തില്‍ കവറേജുള്ള രാജ്യത്തെ ആദ്യ സേവിംഗ്സ് അക്കൗണ്ടാണിത്.

35 വയസില്‍ താഴെയുള്ള വര്‍ക്കിംഗ് ക്ലാസിന്റെ ജീവിതശൈലിക്ക് അനുയോജ്യമായിട്ടാണ് ലിബര്‍ട്ടി സേവിംഗ്സ് അക്കൗണ്ട് അവതരിപ്പിച്ചിരിക്കുന്നത്. ഉപഭോക്താക്കള്‍ക്ക് ഒരുപാട് നേട്ടങ്ങള്‍ ലഭിക്കുന്ന തരത്തിലാണ് ലിബര്‍ട്ടി അക്കൗണ്ട് രൂപകല്പന ചെയ്തിരിക്കുന്നത്. ഓരോ വാരാന്ത്യവും ഭക്ഷണം, വിനോദം, ഷോപ്പിംഗ്, യാത്ര തുടങ്ങിയവയ്ക്കായി ചെലവഴിച്ചതിന്റെ 5 ശതമാനം കാഷ് ബാക്ക് ലഭിക്കും. വാര്‍ഷികമായി ലഭിക്കുന്ന 15,000 രൂപയുടെ നേട്ടങ്ങളില്‍ ഉള്‍പ്പെട്ടതാണ് ഇത്.

വിവിധ ഉപഭോക്തൃ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി ബാങ്ക് സ്ഥിരമായി തങ്ങളുടെ ഉല്പന്നങ്ങളും സേവനങ്ങളും നവീകരിക്കുകയാണ്, മാത്രമല്ല ഇന്ത്യയിലെ യുവജനങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതാണ് ലിബര്‍ട്ടി സേവിംഗ്സ് അക്കൗണ്ട്, ആക്സിസ് ബാങ്ക് റീടെയ്ല്‍ ലയബിലിറ്റീസ് & ഡയറക്റ്റ് ബാങ്കിംഗ് പ്രൊഡക്ട്സ്, ഇവിപി പ്രവീണ്‍ ഭട്ട് പറഞ്ഞു.