വിമാനങ്ങളിൽ വൈ ഫൈ സൗകര്യം വിജ്ഞാപനമിറക്കി

Posted on: March 3, 2020


ന്യൂഡല്‍ഹി : വിമാനയാത്രയ്ക്കിടയിലും ഇന്റര്‍നെറ്റ് ഉപയോഗിക്കാന്‍ വഴിയൊരുങ്ങുന്നു. ഇന്ത്യയില്‍ സര്‍വീസ് നടത്തുന്ന വിമാനങ്ങളില്‍ വൈ ഫൈ സേവനം ലഭ്യമാക്കുന്നതിന് അനുമതി നല്‍കി കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചു. ഇന്ത്യയില്‍ നിന്നുള്ള വിദേശ സര്‍വീസുകളിലും സേവനം സജ്ജമാക്കും. വൈ ഫൈ ഉപയോഗിച്ചുള്ള വോയ്‌സ് കോള്‍ സേവനവും ഭാവിയില്‍ ലഭ്യമാക്കുമെന്നു വ്യോമയാന വൃത്തങ്ങള്‍ അറിയിച്ചു.

വിമാനത്തിനുള്ളില്‍ സജ്ജമാക്കുന്ന വൈ ഫൈ സംവിധാനം ലാപ്‌ടോപ്, സ്മാര്ട്ട് ഫോണ്‍, സ്മാര്‍ട്ട് വാച്ച്, ഇ റീഡര്‍, ടാബ് ലറ്റ് എന്നിവയില്‍ ലഭ്യമാക്കും. ആര്‍ക്കൊക്കെ നല്‍കണമെന്നു തീരുമാനിക്കാനുള്ള അധികാരം പൈലറ്റിനായിരിക്കും. ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ കേന്ദ്രം (ഇസ്‌റോ) ഉപയോഗിക്കുന്ന ജിസാറ്റ് 14 ഉപഗ്രഹം വഴിയാകും വൈ ഫൈ സജ്ജമാക്കുക.