കൊച്ചിന്‍ ഡ്യൂട്ടി ഫ്രീ : സമ്മാനങ്ങള്‍ വിതരണം ചെയ്തു

Posted on: February 4, 2020

നെടുമ്പാശ്ശേരി : കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡിന്റെ ഡ്യൂട്ടി ഫ്രീ വിഭാഗം ഉപഭോക്താക്കള്‍ക്കായി നടത്തിയ സമ്മാന പദ്ധതിയുടെ വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. ഒക്ടോബര്‍ – ഡിസംബര്‍ കാലയളവില്‍ കൊച്ചിന്‍ ഡ്യൂട്ടി ഫ്രീയില്‍ നിന്ന് ഷോപ്പിംഗ് ചെയ്തവര്‍ക്കായാണ് സമ്മാന പദ്ധതി നടപ്പാക്കിയത്.

ഡ്യൂട്ടി ഫ്രീ ഉത്പന്നങ്ങളുടെ വിതരണക്കാരായ ഡിയാജിയോയുടെ സഹകരണത്തോടെ നടപ്പാക്കിയ സമ്മാന പദ്ധതിയില്‍ ഇരുമ്പനം സ്വദേശിനി മേരി ബേബി, പത്തനംതിട്ട സ്വദേശി രതിഷ് കെ. വിജയന്‍ കോട്ടയം സ്വദേശിനി നീതുമോള്‍ ജേക്കബ് എന്നിവര്‍ സ്വര്‍ണ നാണയങ്ങള്‍ നേടി. വിജയികള്‍ക്ക് കസ്റ്റംസ് ഡെപ്യൂട്ടി കമ്മിഷണര്‍ കെ. ഹരീഷ് സമ്മാനങ്ങള്‍ വിതരണം ചെയ്തു. സിയാല്‍ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ സുനില്‍ ചാക്കോ, ഡി.ജി.എം ജേക്കബ്, ടി. എബ്രഹാം എന്നിവര്‍ പങ്കെടുത്തു.