നിസാന്‍ ഹൈപ്പര്‍ ഫോഴ്സ് കണ്‍സെപ്റ്റുകള്‍ ജപ്പാന്‍ മൊബിലിറ്റി ഷോയില്‍

Posted on: October 27, 2023

കൊച്ചി : നിസാന്‍ മോട്ടോര്‍ കമ്പനി ലിമിറ്റഡ് ഏറ്റവും പുതിയ നിസാന്‍ ഹൈപ്പര്‍ ഫോഴ്സ് കണ്‍സെപ്റ്റുകള്‍ ജപ്പാന്‍ മൊബിലിറ്റി ഷോയില്‍ അവതരിപ്പിച്ചു. അതി നൂതന ഹൈപ്പര്‍ കണ്‍സെപ്റ്റ് ഓള്‍ ഇലക്ട്രിക് ഹൈ പെര്‍ഫോമന്‍സ് വാഹനശ്രേണിയില്‍ അഞ്ചു കാറുകളാണ് ഉള്‍പ്പെടുന്നത്.

ഉപഭോക്താക്കളുടെ ഭാവി ആവശ്യങ്ങള്‍ക്കും ജീവിതശൈലികള്‍ക്കും പരിസ്ഥിതിക്കും ഇണങ്ങും വിധം രൂപകല്‍പന ചെയ്ത നിസാന്‍ ഹൈപ്പര്‍ ഫോഴ്സ് സൂപ്പര്‍ കാറുകള്‍ റേസിംഗ് പ്രേമികളുടെയും ഗെയിമാര്‍മാരുടെയും അഭിരുചികളെ പൂര്‍ണ്ണമായി തൃപ്തിപ്പെടുത്താനും ലക്ഷ്യമിടുന്നു.

ഒപ്റ്റിമല്‍ വെയ്റ്റ് ബാലന്‍സിംഗ്, 1,000 കിലോവാട്ട് വരെ ഉത്പ്പാദിപ്പിക്കാന്‍ കഴിയുന്ന സോളിഡ് – സ്റ്റേറ്റ് ബാറ്ററി, ശക്തമായ ഡൗണ്‍ഫോഴ്സ് നിയന്ത്രണ സാങ്കേതികവിദ്യ, ഭാരക്കുറവ്,വളവു തിരിവുകളിലെ സുഗമ നിയന്ത്രണം തുടങ്ങിയ പ്രത്യേകതകളുമുണ്ട്.

അഞ്ചു കണ്‍സെപ്റ്റ് കാറുകളും നാളെയുടെ പ്രതീകങ്ങളാണെന്നു നിസാന്‍ പ്രസിഡന്റും സിഇഒയുമായ മക്കോട്ടോ ഉചിദ പറഞ്ഞു. മറ്റുള്ളവര്‍ ചെയ്യാന്‍ മടിക്കുന്ന ദൗത്യം ധൈര്യപൂര്‍വ്വം ഏറ്റെടുക്കുക എന്ന സ്ഥാപനത്തിന്റെ മൗലിക സമീപനമാണ് ഹൈപ്പര്‍ ഫോഴ്സ് കണ്‍സെപ്റ്റുകളുടെ സാക്ഷാത്കാരത്തിലും പ്രകടമാകുന്നത്.