മാഗ്‌നൈറ്റ് കുറോ പ്രത്യേക പതിപ്പ് അവതരിപ്പിച്ച് നിസാന്‍

Posted on: September 18, 2023

കൊച്ചി : ഐസിസി ലോകകപ്പ് ക്രിക്കറ്റിന്റെ ഔദ്യോഗിക സ്‌പോണ്‍സറായതിന്റെ ഭാഗമായി മാറ്റ് കുറോ പ്രത്യേക പതിപ്പ് അവതരിപ്പിച്ച് നിസാന്‍. ഒക്‌റ്റോബര്‍ 5 മുതല്‍ നവംബര്‍ 10 വരെ ഇന്ത്യയില്‍ നടക്കുന്ന ലോകകപ്പിന് ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സിലുമായിള്ള പങ്കാളിത്തത്തിന്റെ ഭാഗമാണ് പതിപ്പ്.

കറുപ്പ് എന്നതിനുള്ള ജാപ്പനീസ് പദത്തില്‍ നിന്നാണ് കുറോ എന്ന പേര് ഈ പ്രത്യേക പതിപ്പിന്റെ നല്‍കിയിരിക്കുന്നത്. നിസാന്‍ മാറ്റ് കുറോ സ്‌പെഷ്യല്‍ എഡിഷന്റെ ബാഹ്യവും ഇന്റീരിയറും പൂര്‍ണ
മായും കറുപ്പ് നിറത്തിലുള്ളതാണ്. 360 ഡിഗ്രി എറൗണ്ട് മോണിറ്റര്‍ (എവിഎം), സെന്റര്‍ കണ്‍സോള്‍ ആംറെസ്റ്റോടുകൂടിയ റിയര്‍ എസി, വിശാലമായ ഐആര്‍വിഎം, തീം ഫ്‌ലോര്‍ മാറ്റുകള്‍, വയര്‍ലെസ്
ചാര്‍ജര്‍ എന്നിവ ഉള്‍പ്പെടെയുള്ള ഫീച്ചര്‍അപ്‌ഗ്രേഡുകള്‍ പ്രത്യേക പതിപ്പിന് ലഭിക്കുന്നു.

ഔദ്യോഗിക ലോഞ്ചും വില പ്രഖ്യാപനവും ഒക്‌റ്റോബറില്‍ നടക്കുന്ന നിസാന്‍ മാഗ്‌നൈറ്റ് കുറോ സ്‌പെഷ്യല്‍ എഡിഷന്റെ മാഗ്‌നൈറ്റ് എക്‌സ് വി എം ടി, മാഗ്‌നൈറ്റ് ടര്‍ബോ എക്‌സ് വിഎം ടി, മാഗ്‌നൈറ്റ് ടര്‍ബോ എക്‌സ് വി സി വിടി എന്നിവയുള്‍പ്പെടെ എല്ലാ ഉയര്‍ന്ന ഗ്രേഡുകളും 11,000 രൂപ നല്‍കി ഇപ്പോള്‍ ബുക്ക് ചെയ്യാം.

മൂല്യവും പുതുമയും തേടുന്ന ഉപയോക്താക്കള്‍ക്ക് നിസാന്‍ മാറ്റ് കുറോ സ്‌പെഷ്യല്‍ എഡിഷന്‍ ശൈലിയും സുരക്ഷയും സംയോജിപ്പിച്ച് പ്രീമിയം ഫീച്ചറുകളുടെ ഒരു ഓള്‍ബ്ലാക്ക് അനുഭവം നല്‍കുന്നു എന്ന് നിസാന്‍
മാനേജിംഗ് ഡയറക്റ്റര്‍ രാകേഷ് ശ്രീവാസ്തവപറഞ്ഞു.