പുതിയ ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 310 പുറത്തിറക്കി

Posted on: September 8, 2023

കൊച്ചി : ടിവിഎസ് മോട്ടോര്‍ കമ്പനി അതിന്റെ ഐക്കോണിക് അപ്പാച്ചെ നിരയില്‍ പുതിയ ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 310 അവതരിപ്പിച്ചു. അതുല്യമായ ഡിസൈന്‍, എഞ്ചിന്‍ ലേഔട്ട്, ഹീറ്റ് മാനേജ്‌മെന്റ്, റൈഡിംഗ്, സുരക്ഷ, സുഖസൗകര്യങ്ങള്‍ എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന നിരവധി വ്യത്യസ്ത സാങ്കേതികവിദ്യകളുമായാണ് ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 310 എത്തുന്നത്.

312.2 സിസി മോട്ടോര്‍സൈക്കിളിന് സവിശേഷമായ റിവേഴ്‌സ് ഇന്‍ക്ലൈന്‍ഡ് ഡിഒഎച്ച്‌സി എഞ്ചിന്‍ കുടുതല്‍ കേന്ദ്രീക്രിതമാകാന്‍ കോംപാക്റ്റ് എഞ്ചിന്‍ ലേഔട്ട് സഹായിക്കുന്നു. 5 ശതമാനം ഭാരം കുറഞ്ഞ പുതിയ ഫോര്‍ജ്ഡ് അലുമിനിയം പിസ്റ്റണ്‍ 9,700 ആര്‍പിഎമ്മില്‍ 35.6 പിഎസ് പവറും 6,650 ആര്‍പിഎമ്മില്‍ 28.7 എന്‍എം ടോര്‍ക്കും നല്‍കുന്നു.

പുതിയ ബൈ ഡയറക്ഷണല്‍ ക്വിക്ക്ഷിഫ്റ്ററിനൊപ്പം 6-സ്പീഡ് ട്രാന്‍സ്മിഷനുമുണ്ട്. അത്യാധുനിക ത്രോട്ടില്‍-ബൈ-വയര്‍ സംവിധാനത്തില്‍ 46എംഎം വലിയ ത്രോട്ടില്‍ ബോഡി മികച്ച പവര്‍ നല്‍കുന്നു. മോട്ടോര്‍സൈക്കിള്‍ റേസ് ട്യൂണ്‍ഡ് ലീനിയര്‍ സ്റ്റെബിലിറ്റി കണ്‍ട്രോള്‍ (ആര്‍ടി-എല്‍എസ്സി) വാഗ്ദാനം ചെയ്യുന്നു, അതില്‍ സ്റ്റ്‌റേറ്റ് ലൈന്‍ ഡ്യുവല്‍ ചാനല്‍ എബിഎസ്, ക്രൂയിസ് കണ്‍ട്രോള്‍, ലീനിയര്‍ ട്രാക്ഷന്‍ കണ്‍ട്രോള്‍, റിയര്‍ ലിഫ്റ്റ് പ്രൊട്ടക്ഷന്‍ എന്നിവ ഉള്‍പ്പെടുന്നു.

റേസ് ട്യൂണ്‍ഡ് സ്ലിപ്പര്‍ ക്ലച്ച് പെട്ടെന്നുള്ള ഡൗണ്‍ഷിഫ്റ്റുകള്‍ക്ക് സഹായിക്കുന്നു. എഞ്ചിന്‍ കൂളന്റ് ജാക്കറ്റ് ഒപ്റ്റിമൈസേഷനും 23 നിര റേഡിയേറ്റര്‍ ട്യൂബുകളും മികച്ച ഇന്‍-ക്ലാസ് ഹീറ്റ് മാനേജ്‌മെന്റിനായി രൂപകല്‍പ്പന ചെയ്തിരിക്കുന്നതാണ്. മോട്ടോര്‍സൈക്കിള്‍ ഈ വിഭാഗത്തിലെ സവിശേഷതയായ ഗ്ലൈഡ് ത്രൂ ടെക്‌നോളജി (ജിടിടി) യുമായാണ് എത്തുന്നത്.

പുതിയ ലൈറ്റ്വെയ്റ്റ് 8 സ്‌പോക്ക് ഡ്യുവല്‍ കളര്‍ അലോയ് വീലുകള്‍ മോട്ടോര്‍സൈക്കിളിന്റെ ഭംഗി വര്‍ദ്ധിപ്പിക്കുന്നു. വൈവിധ്യമാര്‍ന്ന റൈഡിംഗ് ശൈലികള്‍ക്കായി ക്രമീകരിക്കാവുന്ന ഹാന്‍ഡ് ലിവറുകള്‍ 4 ലെവലുകളില്‍ ക്രമീകരിച്ചിരിക്കുന്നു. ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 310ല്‍ മിഷേലിന്‍ റോഡ് 5 ടയറുകളാണ് നല്‍കിയിരിക്കുന്നത്. ഇത് വളവുകളില്‍ മികച്ച ഗ്രിപ്പും പ്രീമിയം റൈഡ് അനുഭവവും നല്‍കും.

അര്‍ബന്‍, റെയിന്‍, സ്‌പോര്‍ട്‌സ്, ട്രാക്ക്, പുതിയ സൂപ്പര്‍മോട്ടോ മോഡ് എന്നിങ്ങനെ 5 റൈഡ് മോഡുകള്‍ മോട്ടോര്‍സൈക്കിളില്‍ സജ്ജീകരിച്ചിരിക്കുന്നു. സ്മാര്‍ട്ട് കണക്ട് ബ്ലൂടൂത്ത് കണക്റ്റിവിറ്റി സ്മാര്‍ട്ട്‌ഫോണുമായി ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 310നെ ബന്ധപ്പിക്കുന്നു. ഇതിലൂടെ ടെലിഫോണ്‍, സംഗീത നിയന്ത്രണം, ഗോപ്രോ കണ്‍ട്രോള്‍, സ്മാര്‍ട്ട് ഹെല്‍മെറ്റ് കണക്റ്റിവിറ്റി, വോയ്‌സ് അസിസ്റ്റ്, റേസ് ടെലിമെട്രി, വാട്ട്3വേര്‍ഡ്‌സ് ഡിജി ഡോക്‌സ്, ക്രാഷ് അലര്‍ട്ട് എന്നിവ ഉപയോഗിച്ച് കൃത്യമായ ടേണ്‍ ബൈ ടേണ്‍ നാവിഗേഷന്‍ ഉള്‍പ്പെടെ നിരവധി സേവനങ്ങള്‍ ലഭ്യമാക്കുന്നു.

3 ലെവല്‍ പ്രകാശ തീവ്രത ഉള്ള പുതിയ ക്ലാസ് ഡി ഡൈനാമിക് എല്‍ഇഡി ഹെഡ്‌ലാമ്പ് വേഗതയെ അടിസ്ഥാനമാക്കി ഒപ്റ്റിമല്‍ ലൈറ്റിംഗ് നല്‍കുന്നു.

ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 310 ടിവിഎസ് ബില്‍റ്റ് ടു ഓര്‍ഡര്‍ പ്ലാറ്റ്‌ഫോമില്‍ ലഭ്യമാണ്. ഇത് ഡൈനാമിക് കിറ്റ്, ഡൈനാമിക് പ്രോ കിറ്റ്, സവിശേഷമായ സെപാങ് ബ്ലൂ റേസ് ഗ്രാഫിക് ഓപ്ഷന്‍ എന്നിവ അടിസ്ഥാനമാക്കി ഉപഭോക്താവിന്റെ ഇഷ്ടാനുസരണം മോട്ടോര്‍സൈക്കിളില്‍ ഭേദഗതി വരുത്താം.

നക്കിള്‍ ഗാര്‍ഡ്, വൈസര്‍, പാനിയര്‍, ടോപ്പ് ബോക്‌സ് കിറ്റ്, 14 സുരക്ഷാ ഗിയറുകള്‍, ലൈഫ്‌സ്‌റ്റൈല്‍ മെര്‍ച്ചന്‍ഡൈസ് എന്നിവയുള്‍പ്പെടെ 12 എക്‌സ്‌ക്ലൂസീവ് ഫ്രീസ്‌റ്റൈലര്‍ ആക്‌സസറികള്‍ ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 310ല്‍ ഉണ്ട്.

ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 310 മൂന്ന് സ്റ്റാന്‍ഡേര്‍ഡ് എസ്‌ഐയുകളിലും 3 ബിടിഒ കസ്റ്റമൈസേഷനുകളിലും ലഭ്യമാണ് .

ആഴ്‌സണല്‍ ബ്ലാക്ക് (ക്വിക്ക്ഷിഫ്റ്റര്‍ ഇല്ലാതെ) 2,42,990 രൂപ, ആഴ്‌സണല്‍ ബ്ലാക്ക് 2,57,990 രൂപ, ഫ്യൂരി യെല്ലോ 2,63,990 രൂപ എന്നിങ്ങനെയാണ് വില (എക്‌സ്-ഷോറൂം ഇന്ത്യ). ബിടിഒ (ബില്‍റ്റ് ടു ഓര്‍ഡര്‍) ഡൈനാമിക് കിറ്റിന് 18,000 രൂപ, ഡൈനാമിക് പ്രോ കിറ്റിന് 22,000 രൂപ, സെപാങ് ബ്ലൂവിന് 10,000 രൂപ എന്നിങ്ങനെയാണ് വില.

ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 310 തങ്ങളുടെ എഞ്ചിനീയറിംഗിനെ ഒരു പുതിയ തലത്തിലേക്ക് കൊണ്ടുപോകുകയും, ആവേശഭരിതമായ ഒരു മോട്ടോര്‍സൈക്കിള്‍ വാഗ്ദാനം ചെയ്യുന്നു, മാത്രമല്ല അതുല്യമായ റൈഡിംഗ് അനുഭവം നല്‍കുന്നതിന് വ്യത്യസ്ത സാങ്കേതികവിദ്യകള്‍ ഒരുമിച്ച് കൊണ്ടുവരികയും ചെയ്യുന്നു. ഇന്ത്യ, യൂറോപ്പ്, ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങള്‍ ആസിയാന്‍ എന്നിവയുള്‍പ്പെടെ നിരവധി ആഗോള വിപണികളിലെ മുന്‍നിരയിലാണ് ഈ മോട്ടോര്‍സൈക്കിള്‍ എന്ന് ടിവിഎസ് മോട്ടോര്‍ കമ്പനി മാനേജിങ് ഡയറക്ടര്‍ സുദര്‍ശന്‍ വേണു പറഞ്ഞു.

ടിവിഎസ് അപ്പാച്ചെ സീരീസ് അടുത്തിടെ 5 ദശലക്ഷം ആഗോള വില്പ്പന എന്ന നാഴികക്കല്ല് കടന്ന് ഈ വിഭാഗത്തില്‍ അതിവേഗം വളരുന്ന പ്രീമിയം മോട്ടോര്‍സൈക്കിള്‍ ബ്രാന്‍ഡായി മാറി.