05
Sunday
May 2024
May 2024
ഹോണ്ട എലിവേറ്റ് 10.99 ലക്ഷം മുതല്‍
Posted on: September 5, 2023
ന്യൂഡല്‍ഹി : ഹോണ്ടയുടെ പുതിയ മിഡ്സ് എവിയായ എലിവേറ്റിന്റെ വില പ്രഖ്യാപിച്ചു. 10.99 ലക്ഷം രൂപ മുതലാണ് മാനുവല്‍ വകഭേദത്തിന്റെ ഷോറൂം വില. ഉയര്‍ന്ന വകഭേദത്തിന് 14.9 ലക്ഷം.
സിവിടി ഓട്ടമാറ്റിക് അടിസ്ഥാന മോഡലിന് വില 13.2 ലക്ഷത്തില്‍ ആംഭിക്കുന്നു. ഉയര്‍ന്ന മോഡലിന് 15.99 ലക്ഷം. 1.5 ലീറ്റര്‍ പെട്രോള്‍ എന്‍ജിനാണ് വാഹനത്തിനുള്ളത്.
2030 ഓടെ ഇന്ത്യയില്‍ അഞ്ച് പുതിയ എസ്യുവി മോഡലുകള്‍ അവതരിപ്പിക്കുമെന്നും ഹോണ്ട അറിയിച്ചു. മൂന്നുവര്‍ഷത്തിനുള്ളില്‍ എലിവേറ്റിന്റെ ഇലക്ട്രിക് പതിപ്പും വിപണിയിലെത്തിക്കാന്‍ കമ്പനി പദ്ധതിയിടുന്നു. ജൂലൈയില്‍ എലിവേറ്റിന്റെ ബുക്കിംഗ് ആരംഭിച്ചിരുന്നു. വിവിധ വകഭേദങ്ങള്‍ക്ക് 5-6 മാസമാണ് കാത്തിരിപ്പു കാലാവധി. ഉയര്‍ന്ന ആവശ്യം നേരിടാന്‍ പ്രതിദിന ഉത്പാദനം ഉയര്‍ത്തിയതായും കമ്പനിഅറിയിച്ചു.
News in this Section
Related News