പുതിയ ലെക്‌സസ് എല്‍എംന്റെ ബുക്കിംഗ് ആരംഭിച്ചു

Posted on: September 4, 2023

തിരുവനന്തപുരം : ആഡംബര വാഹന നിര്‍മാതാക്കളായ ലെക്‌സസ് ഇന്ത്യ, തങ്ങളുടെ മുന്‍നിര എംപിവിയായ ലെക്‌സസ് എല്‍എം പുറത്തിറക്കുന്നു.

ഉല്ലാസത്തിന്റെയും സര്‍ഗാത്മകതയുടെയും സംയോജനമായ ഈ പുതിയ രാജകീയ പ്രൗഢിയുള്ള ലക്ഷ്വറി മൂവര്‍ ഇന്ത്യയിലെ എല്ലാ അംഗീകൃത ലെക്‌സ്‌സ് ഗസ്റ്റ് എക്‌സ്പീരിയന്‍സ് സെന്ററുകളിലും ലെക്‌സസ് മെരാക്കിസിലും ഇപ്പോള്‍ പുതിയ ബുക്കിങ്ങുകള്‍ നടത്താം.

2020ല്‍ പുറത്തിറക്കിയ ആദ്യ മോഡലിന് ഏഷ്യന്‍ വിപണികളില്‍ ലഭിച്ച മികച്ച പ്രതികരണവും തുടര്‍ വര്‍ഷങ്ങളില്‍ ആഗോള ആഡംബര വിപണിയിലെ ആവശ്യങ്ങളും ആഗ്രഹങ്ങളുമാണ് പുതിയ എല്‍ എമ്മിനെ ഒരു ലക്ഷ്വറി മൂവര്‍’ ആയി പുനര്‍മൂല്യനിര്‍ണയം നടത്താന്‍ കമ്പനിയെ പ്രേരിപ്പിച്ചത്.