ഇലക്ട്രിക് വാഹന വ്യവസായത്തെ മാറ്റിമറിക്കാന്‍ കീറ്റോ മോട്ടോഴ്സും സൈറ ഇലക്ട്രിക്കും കൈകോര്‍ക്കുന്നു

Posted on: August 24, 2023

ഹൈദരാബാദ് : ഇലക്ട്രിക് വാഹന വ്യവസായത്തില്‍ ശ്രദ്ധേയമായ പങ്കാളിത്തം സ്ഥാപിച്ചുകൊണ്ട് കീറ്റോ മോട്ടോഴ്സും സെയ്റ ഇലക്ട്രിക്കും സെയ്റ കീറ്റോ ഇവി പ്രൈവറ്റ് ലിമിറ്റഡിന് തുടക്കമിട്ടു. രാജ്യത്തിന്റെ സുസ്ഥിര ഗതാഗത ലക്ഷ്യങ്ങളുമായി ഒത്തുചേര്‍ന്ന്, ഇന്ത്യയുടെ ഇലക്ട്രിക് ത്രീ-വീലര്‍ (E3W) മേഖലയിലെ ഒരു പ്രധാന കമ്പനിയായി നിലകൊള്ളാന്‍ ഈ സംരംഭം ലക്ഷ്യമിടുന്നു.

‘സെയ്റ കീറ്റോ’ എന്ന് ബ്രാന്‍ഡില്‍ അവതരിപ്പിക്കപ്പെടുന്ന ഈ E3W-കള്‍, ഫാസ്റ്റ് ചാര്‍ജ് ടെക്നോളജി, വെഹിക്കിള്‍ കണ്‍ട്രോള്‍ യൂണിറ്റ് (VCU) എന്നിവ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള മുന്‍നിര രൂപകല്‍പ്പനയിലും അത്യാധുനിക സവിശേഷതകളിലും എത്തുന്നു, ഇത് ഡ്രൈവര്‍മാര്‍ക്കും യാത്രക്കാര്‍ക്കും ഒരുപോലെ ഉയര്‍ന്ന തലത്തിലുള്ള സുരക്ഷയും സൗകര്യവും പ്രദാനം ചെയ്യുന്നതാണ്.

സുസ്ഥിര ഗതാഗത പരിഹാരങ്ങള്‍ സ്വീകരിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കുന്ന ഇലക്ട്രിക് ത്രീ-വീലറിന്റെ (ഇ റിക്ഷ) L3 ശ്രേണിയിലെ ഏറ്റവും പ്രമുഖ കമ്പനികളില്‍ ഒന്ന് എന്ന നിലയില്‍ സെയ്റ ഇലക്ട്രിക് ഒരു പ്രമുഖ സ്ഥാനം വഹിക്കുന്നു. കീറ്റോ മോട്ടോഴ്സ് യാത്രക്കാര്‍ക്കും കാര്‍ഗോ ഉപയോഗത്തിനുമായി ഇലക്ട്രിക് 3-വീലറുകളുടെ (ഇ ഓട്ടോ) L5 ശ്രേണി രൂപകല്‍പ്പന ചെയ്യുന്നതിലും നിര്‍മ്മിക്കുന്നതിലുമുള്ള വൈദഗ്ധ്യത്തിന് പ്രശസ്തമാണ്.

യാത്രക്കാര്‍ക്കും ചരക്കുകള്‍ക്കുമായി L5 ശ്രേണിയിലുള്ള ഇലക്ട്രിക് ത്രീ വീലറുകള്‍ (ഇ ഓട്ടോ) രൂപകല്‍പ്പന ചെയ്യുന്നതിലും ഉല്‍പ്പാദിപ്പിക്കുന്നതിലും കീറ്റോ മോട്ടോഴ്‌സിന്റെ വൈദഗ്ധ്യത്തിനൊപ്പം, വൈവിധ്യമാര്‍ന്ന എല്‍3 ഇലക്ട്രിക് ത്രീ വീലറുകളുടെ (ഇ റിക്ഷ) രൂപകല്‍പനയിലും നിര്‍മ്മാണത്തിലും വില്‍പ്പനയിലുമുള്ള സെയ്റ ഇലക്ട്രിക്കിന്റെ പ്രാവീണ്യവും പ്രയോജനപ്പെടുത്തിക്കൊണ്ട്, ഈ പങ്കാളിത്തം. ഇവി വിപണിയില്‍ കാര്യമായ സ്വാധീനം ചെലുത്താന്‍ ഒരുങ്ങുകയാണ്.

സെയ്റ കീറ്റോ ഇവി പ്രൈവറ്റ് ലിമിറ്റഡിന്റെ സ്ട്രാറ്റജിക് ബ്ലൂപ്രിന്റ് ഇന്ത്യയിലുടനീളം വിപുലമായ സാന്നിധ്യതത്ത ഉള്‍ക്കൊള്ളുന്നു, തുടക്കത്തിലെ നൂറിലധികം ഡീലര്‍മാരുടെ ശൃംഖല, ഒരു വര്‍ഷത്തിനുള്ളില്‍ 250 ഡീലര്‍മാരായി വളരുമെന്ന് പ്രതീക്ഷിക്കുന്നു. ഈ വിപുലീകരണ തന്ത്രം പ്രധാന മെട്രോകളായ ടയര്‍ 2, ടയര്‍ 3 നഗരങ്ങളില്‍ L5 ഇലക്ട്രിക് ഓട്ടോകളുടെ ലഭ്യത ഉറപ്പാക്കുന്നു. 2030-ഓടെ മുചക്ര, ഇരുചക്ര വാഹനങ്ങളുടെ 80% വൈദ്യുതീകരണത്തിലേക്ക് നയിക്കാനും ഇന്ത്യയുടെ ലക്ഷ്യമായ മലിനീകരണം കുറയ്ക്കുന്നതിനുള്ള പ്രതിബദ്ധതകളെ പിന്തുണയ്ക്കാനും ഈ സംയുക്ത സംരംഭം ഉദ്ദേശിക്കുന്നു.

ഇന്ത്യന്‍ ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്ന പരിസ്ഥിതി സൗഹൃദവും സാങ്കേതികമായി നൂതനവുമായ വാഹനങ്ങള്‍ നല്‍കാനുള്ള പ്രതിജ്ഞാബദ്ധത സ്ഥിരീകരിച്ചുകൊണ്ട് സയ്‌റ ഇലക്ട്രിക് സ്ഥാപകനും ഡയറക്ടറുമായ നിതിന്‍ കപൂര്‍ ഈ പങ്കാളിത്തത്തില്‍ ആവേശം പ്രകടിപ്പിച്ചു. നൂതനവും കാര്യക്ഷമവുമായ ഗതാഗത പരിഹാരങ്ങള്‍ നല്‍കാനുള്ള അവരുടെ പ്രതിബദ്ധത പ്രകടമാക്കിക്കൊണ്ട്, സെയ്റ കീറ്റോയുടെ ഓഫറുകള്‍ ഹൈ-സ്പീഡ് ഇലക്ട്രിക് പാസഞ്ചര്‍, കാര്‍ഗോ വാഹനങ്ങളെ ഉള്‍ക്കൊള്ളുന്ന ഒന്നാണ്.