പുതിയ ഓഡി 8 ഇ-ട്രോണ്‍ വിപണിയിലെത്തി

Posted on: August 22, 2023

തിരുവനന്തപുരം : ജര്‍മന്‍ ആഢംബര കാര്‍നിര്‍മാതാക്കളായ ഓഡി പുതിയ ഓഡി 8 ഇ-ട്രോണ്‍ ഇന്ത്യയില്‍ പുറത്തിറക്കി. ഓഡി ക്യൂ8 50 ഇ-ട്രോണ്‍, ഓഡി 8 55 ഇ-ട്രോണ്‍, ഓഡി ക്യൂസ് പോര്‍ട്ട്ബാക്ക് 50 ഇ-ട്രോണ്‍, ഓഡി 8 സ്‌പോര്‍ട്ട്ബാക്ക് 55 ഇ-ട്രോണ്‍ എന്നിങ്ങനെ നാല് വേരിയന്റുകളില്‍ പുതിയ ക്യൂ8 ഇ-ട്രോണ്‍ ലഭ്യമാണ്.

ഈ സെഗ്മെന്റിലെ ഏറ്റവും വലിയ 114 കെ ഡബ്ല്യു ബാറ്ററി വാഗ്ദാനം ചെയ്യുന്ന ഓഡി ക്യൂ8 55 ഇ-ട്രോണും ഓഡി 8 സ്‌പോര്‍ട്ട്ബാക്ക് 55 ഇ-ട്രോണും ഒറ്റ ചാര്‍ജില്‍ 600 കിലോമീറ്റര്‍ വരെ പോകാവുന്ന ഇന്‍ഡസ്ട്രിയിലെ തന്നെ ഏറ്റവും മികച്ച ഡ്രൈവിംഗ് റേഞ്ചല്‍കുന്നു. ഓഡി ക്യൂ8 50 ഇ-ട്രോണും ഓഡി
8 സ്‌പോര്‍ട്ട്ബാക്ക് 50 ഇ-ട്രോണും ഒറ്റചാര്‍ജില്‍ 505 കിലോമീറ്റര്‍ വരെ ഡ്രൈവിംഗ് റേഞ്ച് വാഗ്ദാനം ചെയ്യുന്നു.

ആഢംബര പൂര്‍ണമായ സുഖസൗകര്യം, മെച്ചപ്പെടുത്തിയ പ്രകടനം, വലിയ ബാറ്ററികള്‍, കൂട്ടിയ ഡ്രൈവ് റേഞ്ച് എന്നിവ പുതിയ ഓഡി 8 വാഗ്ദാനം ചെയ്യുന്നവയില്‍ ചിലതു മാത്രമാണ്. ഓഡി 8 50 ഇ-ട്രോണ്‍ 11,370,000 രൂപ, ഓഡി ക്യൂ8 55 ഇ-ട്രോണ്‍ 12,610,000 രൂപ, ഓഡി 8 സ്‌പോര്‍ട്ട്ബാക്ക് 50 ഇട്രോണ്‍ 11,820,000 രൂപ, ഓഡി ക്യൂസ്‌പോര്‍ട്ട്ബാക്ക് 55 ഇ-ട്രോണ്‍ 13,060,000 രൂപ എന്നിങ്ങനെയാണ് എക്‌സ് ഷോറൂം വില.

 

TAGS: Audi Q8 E-tron |