വോള്‍വോയുടെ ഫുള്‍ ഇലക്ട്രിക്കല്‍ എവി എക്‌സ് സി 40 റീചാര്‍ജ് വിപണിയിലിറക്കി

Posted on: December 19, 2022

കൊച്ചി : ലക്ഷ്വറി കാര്‍ നിര്‍മാതാക്കളായ വോള്‍വോയുടെ ഫുള്‍ ഇലക്ട്രിക്കല്‍ എവി എക്‌സ് സി 40 റീചാര്‍ജിന്റെ വിതരണം ആരംഭിച്ചു. കേരളത്തിലെ ആദ്യവില്പന ഇന്‍ഡല്‍ ഗ്രൂപ്പിന് കീഴിലുള്ള കൊച്ചിയിലെ വോള്‍വോ ഷോറൂമില്‍ ഡോ. അഭിലാഷ് ഏറ്റുവാങ്ങി.

പൂര്‍ണമായി ഇന്ത്യയില്‍ സംയോജിപ്പിച്ച ആദ്യ ലക്ഷ്വറി ഇലക്ട്രിക് എസ്യുവിയാണ് വോള്‍വോ എക്‌സ് സി 40 റീചാര്‍ജ്. ബംഗളൂരുവിലാണ് കാറുകള്‍ സംയോജിപ്പിക്കുന്നത്. ഇന്ത്യയില്‍ ആദ്യമായി അസംബിള്‍ ചെയ്ത ഫുള്‍ ഇലക്ട്രിക് എക്‌സ് സി 40 റീചാര്‍ജ് ആഡംബര എസ് യുവി വിതരണം ചെയ്യുന്നത് വോള്‍വോ
യുടെ ഒരു നാഴികക്കല്ലാണെന്നും, 203ടെ ഓള്‍-ഇലക്ട്രിക് കാര്‍ കമ്പനിയായിമാറുന്നതിനുള്ള ശ്രമത്തിലാണ് കമ്പനിയെന്നും വോള്‍വോ ഇന്ത്യ മാനേജിംഗ് ഡയറക്റ്റര്‍ ജ്യോതി മല്‍ഹോത്ര പറഞ്ഞു.

ബുക്കിംഗ് ആരംഭിച്ച് രണ്ട് മണിക്കൂറിനുള്ളില്‍ 150 കാറുകള്‍ ഓണ്‍ലൈനില്‍ വിറ്റഴിച്ചു. ഇതിനകം 500ഓളം മുന്‍കൂര്‍ഓര്‍ഡറുകള്‍ ലഭിച്ചിട്ടുണ്ട്. ഈ വര്‍ഷാവസാനത്തോടെ നൂറിലധികം വാഹനങ്ങള്‍ ഡെലിവറി ചെയ്യാനാകുമെന്നാണ് പ്രതീക്ഷ, ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍400 കിലോമീറ്ററിലധികം സഞ്ചരിക്കാന്‍ എക്‌സ് സി 40 റീചാര്‍ജിന് കഴിയും. ഈഫീച്ചര്‍ ഉപഭോക്തൃ ആത്മവിശ്വാസം വര്‍ധിപ്പിച്ചുവെന്ന് കമ്പനി അധികൃതര്‍ പറഞ്ഞു.

എല്ലാ എക്‌സ് സി 40 റീചാര്‍ജ് ഉടമകള്‍ക്കും എക്‌സ്‌ക്ലൂസീവ് ട്രി ക്രോണോര്‍ പ്രോഗ്രാമിന്റെ അംഗത്വവും ലഭിക്കും. ഈ വര്‍ഷം ജൂലൈ 26നാണ് എക്‌സ് സി 40 റീചാര്‍ജ് 55.90 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയില്‍ അവതരിപ്പിച്ചത്.