ദ ഓള്‍ ന്യൂ പള്‍സര്‍ പി 150 ഇന്ത്യയില്‍അവതരിപ്പിച്ചു

Posted on: December 14, 2022

കൊച്ചി : ബജാജ് ഓട്ടോ, പുനര്‍രൂപകല്പ്പന ചെയ്ത ദ ഓള്‍ ന്യൂ പള്‍സര്‍ പി 150 ഇന്ത്യയില്‍ അവതരിപ്പിച്ചു. പരിഷ്‌കരിച്ചതും കരുത്തുറ്റതുമായ 150 സിസി എന്‍ജിനും ആധുനികവും സ്‌പോട്ടിയുമായ രൂപകല്പ്പനയും ആകര്‍ഷകത്വവും മികച്ച യാത്രാനുഭവവും പ്രദാനം ചെയ്യും. 250സിസി (എന്‍ 250, എഫ് 250), 160സിസി (എന്‍ 160) പതിപ്പുകള്‍ക്ക് ശേഷം പള്‍സറിന്റെ മൂന്നാമത്തെ എഡിഷനാണ് ഓള്‍ ന്യൂ പ്ലാറ്റ്‌ഫോമില്‍ പുറത്തിറങ്ങുന്നത്.

ഭാരം ലഘൂകരിച്ച് സ്‌പോട്ടി രൂപകല്പ്പന, കാഴ്ചയില്‍ പുതുമ നല്‍കുന്ന എയറോഡൈനാമിക്ത്രീഡി ഫ്രണ്ട്, രണ്ട് നിറങ്ങള്‍, കൂടുതല്‍ നിവര്‍ന്നിരിക്കാവുന്ന സീറ്റിങ്ങോടു കൂടിയ സിംഗിള്‍ ഡിസ്‌ക് പ
തിപ്പ്, സ്പ്ലിറ്റ് സീറ്റോടു കൂടിയതുംസ്‌പോര്‍ട്ടിയുമായ ട്വിന്‍ ഡിസ്‌ക് പതിപ്പ് എന്നിവയാണ് നവീകരിച്ച പള്‍സര്‍ പി 150യുടെ പ്രധാന സവിശേഷതകള്‍. കരുത്തുറ്റ 149.68 സിസി എന്‍ജിനാണ് പുതിയ പതിപ്പിന്. 8500 ആര്‍പിഎമ്മില്‍ 14.5 പിഎസവര്‍, പരമാവധി ടോര്‍ക്ക് 6000 ആര്‍പിഎമ്മില്‍ 13.5 ടോര്‍ക്ക് എന്നിവ പ്രദാനം ചെയ്യും.

ഏറ്റവും വലിയ സവിശേഷത ഉപയോഗിക്കാവുന്ന ആര്‍പിഎം റേഞ്ചില്‍ ടോര്‍ക്കിന്റെ 90 ശതമാനവും ലഭ്യമാവുമെന്നതാണ്. പള്‍സറിന്റെ 2021ല്‍ അവതരിപ്പിച്ച നെക്സ്റ്റ് ജെന്‍പ്ലാറ്റ്‌ഫോമിലാണ് പുതിയ വാഹനം തയാറാക്കിയിരിക്കുന്നത്. സിംഗിള്‍ ഡിസ്‌ക് (സിംഗിള്‍ സീറ്റ്) ട്വിന്‍ ഡിസ്‌ക് (സ്പ്ലിറ്റ് സീറ്റ്) എന്നിങ്ങനെ രണ്ട് പതിപ്പുകളിലാണ് പുതിയ പള്‍സര്‍ ലഭ്യമാവുക.

ട്വിന്‍ ഡിസ്‌ക് വകഭേദത്തിന് 1,19,750 രൂപയും, സിംഗിള്‍ ഡിസ്‌കിന് 1,16,749 രൂപയുമാണ് കൊച്ചി എക്‌സ്‌ഷോറൂം വില. റേസിംഗ്‌റെഡ്, കരീബിയന്‍ ബ്ലൂ, ഇബോണി ബ്ലാക്ക് ബ്ലൂ, ഇബോണി ബ്ലാക്ക് വൈറ്റ്, ഇബോണിബ്ലാക്ക് റെഡ് എന്നീ അഞ്ച് നിറങ്ങളില്‍ കൊച്ചി ഉള്‍പ്പെടെയുള്ള ഷോറൂമുകളില്‍ ഇരു പതിപ്പുകളും ലഭ്യമാവും.