വോള്‍വോ ഇലക്ട്രിക് എസി യു വി എക്‌സ് സി 40 റീച്ചാര്‍ജ് വിതരണം ആരംഭിച്ചു

Posted on: November 14, 2022

കൊച്ചി : വോള്‍വോ കാര്‍ ഇന്ത്യയുടെ സമ്പൂര്‍ണ ഇലക്ട്രിക് എസ്യുവി എക്‌സ് സി 40 റീച്ചാര്‍ജ് വിതരണം ആരംഭിച്ചു. കൊച്ചി, കോഴിക്കോട്, അടക്കം രാജ്യത്ത് വോള്‍വോ കാര്‍സിന് 25 ഡീലര്‍മാരുണ്ട്.

സമ്പൂര്‍ണമായി ഇന്ത്യയില്‍ സംയോജിപ്പിച്ച ആദ്യലക്ഷ്വറി ഇലക്ട്രിക് എസ് യുവിയാണ് വോള്‍വോ എക്സ്സി4) റീച്ചാര്‍ജ്, ബംഗളൂരുവില്‍ പൂര്‍ണമായും അസംബ്ള്‍ ചെയ്തകാര്‍ നമുക്കെല്ലാം അഭിമാനിക്കാവുന്ന കാര്യമാണെന്നും ഒരു വലിയ യാത്രയുടെ തുടക്കമാണിതെന്നും വോള്‍വോ കാര്‍ ഇന്ത്യ മാനെജിങ് ഡയറ
ക്റ്റര്‍ ജ്യോതി മല്‍ഹോത്ര പറഞ്ഞു.

കമ്പനി നേരിട്ട് ഓണ്‍ലൈന്‍ മോഡലില്‍ വില്പന നടത്തുന്നുണ്ട്. ബുക്കിങ് ആരംഭിച്ച് രണ്ടു മണിക്കൂറിനുള്ളില്‍ 150 ബുക്കിങ് ലഭിച്ചു. ഇതിനകം 500ഓളം കാറുകള്‍ക്ക് മുന്‍കൂര്‍ ബുക്കിങ്ങും കിട്ടി. ജൂലൈ 26നാണ് 55,90 ലക്ഷം എക്‌സ് ഷോറൂം വിലയല്‍ എക്സ്സി40റീച്ചാര്‍ജ് ഇന്ത്യയില്‍ ലോഞ്ച് ചെയ്തത്. ഒറ്റ റീച്ചാര്‍ജില്‍ 418 കിലോമീറ്റര്‍ വരെ മൈലേജ് ലഭിക്കും.