കൈനെറ്റിക് സിംഗ് എച്ച്എസ്എസ്

Posted on: September 16, 2022

കൊച്ചി : കൈനെറ്റിക് ഗ്രീന്‍ എനര്‍ജി ആന്‍ഡ് പവര്‍ സൊല്യൂഷന്‍ ലിമിറ്റഡ് പുതിയ ഇലക്ട്രിക് സ്‌കൂട്ടര്‍ സിംഗ് എച്ച്എസ്എസ് ലോഞ്ച് ചെയ്തു. പുതിയ തലമുറയ്ക്കായി ഡിസൈന്‍ ചെയ്ത ഈ സ്‌കൂട്ടര്‍ ഒറ്റ ചാര്‍ജില്‍ 125 കിലോമീറ്റര്‍ റേഞ്ച് തരുമെന്ന് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നു.

60 കിലോമീറ്റര്‍ വേഗംവരെ എത്തുന്ന ഈ ഇലക്ട്രിക് സ്‌കൂട്ടറില്‍ അഡ്വാന്‍സ്ഡ് ഫീച്ചറുകളായ മള്‍ട്ടി സ്പീഡ് മോഡ്, പാര്‍ട്ട് ഫെയിലര്‍ ഇന്‍ഡിക്കേറ്റര്‍, 3 സ്റ്റെപ്പ് അഡ്രസ്റ്റബിള്‍ സസ്‌പെന്‍ഷന്‍, റീ ജെനറേറ്റീവ് ബ്രേക്കിംഗ് സിസ്റ്റം എന്നിവയുമുണ്ട്. 3.4 ഡഎച്ച് ലിഥിയം അയണ്‍ ബാറ്ററിയാണ് സിംഗ് എച്ച്എസ്എസിന് ഊര്‍ജം പകരുന്നത്.

എഫ്എഎംഇ സബ്‌സിഡി ഉള്‍പ്പെടെ 85,000 രൂപയാണ് സിംഗ് എച്ച്എസ്എസിന്റെ എക്‌സ് ഷോറൂം വില. കൈനെറ്റിക് ഹോണ്ട, കൈനെറ്റിക് ലൂണ മുതലായ വാഹനങ്ങളുടെ നിര്‍മാതാക്കളായ കൈനെറ്റിക് എന്‍ജിനിയറിങ്ങിന്റെ പുതിയ സംരംഭമാണ് കൈനെറ്റിക് ഗ്രീന്‍. ഇലൂണ ഉള്‍പ്പെടെ പുതിയ ഹൈസ്പീഡ് സ്‌കൂട്ടറുകള്‍ നിരത്തിലിറക്കാന്‍ പ്ലാന്‍ ചെയ്യുകയാണ് കൈനെറ്റിക് ഗ്രീന്‍.